തിരയുക

ടെസെ എക്യുമെനിക്കൽ സമൂഹത്തിലെ യുവജനങ്ങൾ പ്രാർത്ഥനയിൽ ടെസെ എക്യുമെനിക്കൽ സമൂഹത്തിലെ യുവജനങ്ങൾ പ്രാർത്ഥനയിൽ 

ടെസെ എക്യുമെനിക്കൽ സമൂഹത്തിൻറെ വാരാചരണം !

ബ്രദർ റൊഷെ ഷുറ്റ്സ് 1940-ലാണ് ടെസെ എക്യുമെനിക്കൽ സമൂഹം സ്ഥാപിച്ചത്. ലക്ഷ്യം യുവജന സേവനവും ക്രൈസ്തവ അനുരഞ്ജനവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസിലെ ടെസെ എക്യുമെനിക്കൽ സമൂഹം ആഗസ്റ്റ് 4-11 വരെ പങ്കുവയ്ക്കലിൻറെയും സാക്ഷ്യത്തിൻറെയും വാരം ആചരിക്കുന്നു.

ഈ വാർഷിക വാരാചരണം പ്രാർത്ഥന,വിശ്വാസം പങ്കുവയ്ക്കൽ, വിശ്വാസ സാക്ഷ്യമേകൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ബ്രദർ റൊഷെ ഷുറ്റ്സ് 1940-ലാണ് ടെസെ എക്യുമെനിക്കൽ സമൂഹം സ്ഥാപിച്ചത്. യുവജന സേവനവും ക്രൈസ്തവാനുരഞ്ജന യ്തനങ്ങളും ആണ് ഈ സമൂഹത്തിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2024, 11:34