തിരയുക

പാകിസ്താനിലെ വാക്സിനേഷൻ ക്യാമ്പ് പാകിസ്താനിലെ വാക്സിനേഷൻ ക്യാമ്പ്   (ANSA)

കുട്ടികൾക്കുള്ള പ്രതിരോധകുത്തിവയ്പ്പു പ്രവർത്തനങ്ങൾ സ്തംഭിച്ചു

പ്രതിരോധ കുത്തിവയ്‌പ്പുകൾ സമയബന്ധിതമായി നടത്തുവാനും, പൊതുവെയുള്ള ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതിനും യൂണിസെഫ് സംഘടന വിവിധ സർക്കാരുകളോട് അഭ്യർത്ഥിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2019 ലെ കൊറോണ മഹാമാരിക്കുശേഷം, ഏകദേശം 2.7 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയും, യൂണിസെഫും സംയുക്തമായി ഇറക്കിയ പത്രകുറിപ്പിൽ പ്രസ്താവിച്ചു. ഈ സ്തംഭനം കുട്ടികളുടെ ജീവൻ  സംരക്ഷിക്കുന്നതിന് ഏറെ തടസം സൃഷ്ടിക്കുന്നുവെന്നും തുടർന്ന് പറയുന്നുണ്ട്. മസൂരി പോലെയുള്ള സാംക്രമികരോഗങ്ങൾ ഇത്തരം കുത്തിവയ്പുകളുടെ അളവ് കുറഞ്ഞ രാജ്യങ്ങളിലാണ് കാണപ്പെടുന്നതെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

എന്നാൽ കുത്തിവയ്‌പ്പുകൾ സമയബന്ധിതമായി നടത്തുവാനും, പൊതുവെയുള്ള ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതിനും, സംഘടനകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ആവശ്യപ്പെട്ടതായും കുറിപ്പിൽ സൂചിപ്പിക്കുന്നു. മാംസസന്ധാനിക, ക്ഷതപാതം തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള കുത്തിവയ്‌പ്പുകൾ സ്വീകരിക്കാത്ത  കുട്ടികളുടെ എണ്ണം 2022 ൽ 13.9 ദശലക്ഷത്തിൽ നിന്ന് 2023 ൽ 14.5 ദശലക്ഷമായി ഉയർന്നു.

31 രാജ്യങ്ങളിലായി പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളിൽ പകുതിയിലേറെയും, സംഘർഷ ബാധിതവും ദുർബലവുമായ സന്ദർഭങ്ങളിലാണ് ജീവിക്കുന്നത്. പട്ടിണിയും, പോഷകാഹാരക്കുറവും ഇവരിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.  കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ,  അഞ്ചാംപനി 103 രാജ്യങ്ങളെ ബാധിച്ചു. ഇതിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും, പ്രതിരോധകുത്തിവയ്പുകൾ നടത്താത്തതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2024, 13:30