തിരയുക

ഇറ്റലിയിലെ മോന്തെ ഗ്രാപ്പയിൽ  സൈനികരുടെ സ്മാരകത്തിൽ ദിവ്യപൂജാർപ്പണ വേളയിൽ കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെയും സഹകാർമ്മികരും ഇറ്റലിയിലെ മോന്തെ ഗ്രാപ്പയിൽ സൈനികരുടെ സ്മാരകത്തിൽ ദിവ്യപൂജാർപ്പണ വേളയിൽ കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെയും സഹകാർമ്മികരും 

ജീവൻറെ നാശകാരണമായ ബുദ്ധിശൂന്യമായ യുദ്ധത്തിന് അറുതി വരുത്തുക, കർദ്ദിനാൾ തഗ്ലെ!

1914-1918 വരെ ഒന്നാം ലോകമഹായുദ്ധ വേളയിൽ മരണമടഞ്ഞ ഇറ്റലിക്കാരും ഓസ്ത്രിയക്കാരും ഹങ്കറിക്കാരുമായ സൈനികരുടെ അസ്ഥികളടങ്ങിയ പേടകങ്ങൾ ഉൾക്കൊള്ളുന്ന, ഇറ്റലിയിലെ വേനെത്തൊ പ്രദേശത്തുള്ള മോന്തെ ഗ്രാപ്പയിൽ തീർത്തിരിക്കുന്ന സ്മാരകത്തിൽ ആഗസ്റ്റ് 4-ന് ദിവ്യബലി അർപ്പിക്കപ്പെട്ടു. സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ പീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെ ആയിരുന്നു മുഖ്യ കാർമ്മികൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വികലമായ ആഗ്രഹങ്ങളിലും ആസക്തികളിലും നിന്നുഉണ്ടാകുന്ന" യുദ്ധങ്ങളുടെ വിഷലിപ്തമായ ഫലമായ കൊലപാതകങ്ങളും വിനാശപ്രവർത്തികളും അവസാനിപ്പിക്കണെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ പീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെ.

1914-1918 വരെ ഒന്നാം ലോകമഹായുദ്ധ വേളയിൽ മരണമടഞ്ഞ ഇറ്റലിക്കാരും ഓസ്ത്രിയക്കാരും ഹങ്കറിക്കാരുമായ സൈനികരുടെ അസ്ഥികളടങ്ങിയ പേടകങ്ങൾ ഉൾക്കൊള്ളുന്ന, ഇറ്റലിയിലെ വേനെത്തൊ പ്രദേശത്തുള്ള മോന്തെ ഗ്രാപ്പയിൽ തീർത്തിരിക്കുന്ന സ്മാരകത്തിൽ ആഗസ്റ്റ് 4-ന് നടന്ന അനുസ്മരണചടങ്ങിനോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നല്കിയത്. അനുവർഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച അവിടെ ഈ അനുസ്മരണ ദിവ്യബലി അർപ്പിക്കപ്പെടുന്നു.

നീതിക്കും സത്യത്തിനും ദൈവത്തിലുള്ള ജീവിതത്തിനു വേണ്ടിയാണ് വിശക്കേണ്ടതെന്നും എങ്കിൽ സമാധാനം ഉണ്ടാകുമെന്നും കർദ്ദിനാൾ തഗ്ലെ പറഞ്ഞു. കാരണം ആസക്തി നമ്മുടെ പെരുമാറ്റരീതിയെയും തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ലോകത്തിൽ സമാധാനം വേണമെങ്കിൽ നാം നമ്മുടെ ആസക്തികളിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന് കർദ്ദിനാൾ തഗ്ലെ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2024, 12:41