ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് മെത്രാന്മാർ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ആഭ്യന്തര കലഹം ഏറെ രൂക്ഷമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ, പ്രത്യേകമായും, കിഴക്കൻ പ്രവിശ്യയായ ലുവാണ്ടയിൽ വെടിനിർത്തലിനുണ്ടാക്കിയ കരാർ പൂർണ്ണമായും പാലിക്കപ്പെടണമെന്ന് ആഗസ്റ്റ് മാസം ഏഴാം തീയതി പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ മെത്രാൻസംഘം ആവശ്യപ്പെട്ടു. ഇതിനുമുൻപും പലപ്പോഴും ഇത്തരത്തിലുള്ള കരാറുകൾ ഒപ്പുവച്ചിട്ടുണ്ടെങ്കിലും, അവയെല്ലാം ലംഘിക്കപ്പെട്ടതായും മെത്രാൻ സംഘം ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റിപ്പബ്ലിക്ക് ഓഫ് റുവാണ്ടയും തമ്മിലാണ് വെടിനിർത്തൽ കരാർ ഉണ്ടാക്കിയത്.
കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ നോർത്ത് കിവുവിൻ്റെ നിരവധി പ്രദേശങ്ങൾ ആയുധങ്ങളും സ്വന്തം സൈന്യവും ഉപയോഗിച്ച് കീഴടക്കിയ 'എം ഇരുപത്തിമൂന്നു' വിമതരെ കിഗാലി പിന്തുണയ്ക്കുന്നതായി കിഗാസ ആരോപിക്കുന്നു. വെടിനിർത്തൽ കരാർ നിലവിലിരിക്കുമ്പോഴും ഈ സംഘം തുടരുന്ന രക്തരൂക്ഷിതമായ കലാപങ്ങൾ ഏറെ ബുദ്ധിമുട്ടുകളാണ് സാധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്നത്.
കോംഗോയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ അന്താരാഷ്‌ട്ര തലത്തിൽ മധ്യസ്ഥചർച്ചകൾ നടത്തിയെങ്കിലും, ഉക്രൈനിലും, മധ്യപൂർവേഷ്യയിലും ഉള്ള സാഹചര്യം പോലെ കോംഗോയിലെ സാഹചര്യം വിലയിരുത്തിയിട്ടില്ല എന്ന ആക്ഷേപവും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: