തിരയുക

നൈജീരിയയിൽ നിന്നുള്ള ദൃശ്യം നൈജീരിയയിൽ നിന്നുള്ള ദൃശ്യം   (AFP or licensors)

നിർബന്ധിത തിരോധാന ഇരകൾ : ആദ്യ ലോക കോൺഗ്രസ് ജനീവയിൽ

നിർബന്ധിത തിരോധാനത്തിന് വിധേയരാകുന്നവരെ പറ്റി പഠിക്കുന്നതിനും, മനുഷ്യത്വരഹിതമായ ഈ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിനും ലക്‌ഷ്യം വച്ചുകൊണ്ട് ആദ്യ ആഗോള കോൺഗ്രസ് ജനീവയിൽ വച്ച് സംഘടിപ്പിക്കുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകമെമ്പാടും ചർച്ചയാകുന്നു നിർബന്ധിത തിരോധാനത്തിന് ഇരകളാകുന്നവരുടെ അവസ്ഥകളെ പറ്റി പഠിക്കുന്നതിനും, തിന്മ ഇല്ലാതാക്കുവാനും ലക്‌ഷ്യം വച്ചുകൊണ്ട് ആദ്യ ആഗോള കോൺഗ്രസ് 2025 ജനുവരി മാസം 15 മറ്റും 16 തീയതികളിൽ ജനീവയിൽ വച്ച് നടക്കും.  നിർബന്ധിത തിരോധാനം എന്ന പ്രതിഭാസം മനുഷ്യാവകാശങ്ങളുടെ ഏറ്റവും വിദ്വേഷകരമായ ലംഘനങ്ങളിലൊന്നാണെന്നും, അത്   അത് നിഷേധിക്കുന്നത്  വ്യക്തിയുടെ അന്തസ്സാണെന്നും ഐക്യരാഷ്ട്രസഭയുടെ നിയമസംഹിതയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

തിരോധാനത്തിന് ഇരകളായവരോടും, അവരെ പിന്തുണയ്ക്കുന്ന സംഘടനകളോടും,  മനുഷ്യാവകാശ സംരക്ഷകരോടും അഭിഭാഷകരോടും  ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി, യൂറോപ്പിലെയും, മറ്റു ഭൂഖണ്ഡങ്ങളിലെയും സംഘടനകൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. തിരോധാനത്തിന് ഇരകളായവരെ തിരികെ വീടുകളിലേക്ക് എത്തിക്കുന്ന പരിശ്രമങ്ങളിൽ പലപ്പോഴും നേരിടേണ്ടിവരുന്ന നിശ്ശബ്ദതകളും, നിഷേധങ്ങളും പ്രസ്താവനയിൽ പ്രത്യേകം പറയുന്നുണ്ട്.

നിർബന്ധിത തിരോധാനങ്ങൾ ഇല്ലാതാക്കുന്നതിനും, തടയുന്നതിനും, അന്താരാഷ്ട്ര സംഘടനകളുടെ പ്രവർത്തനങ്ങൾ  നടപ്പിലാക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും, സഹകരണം ശക്തിപ്പെടുത്തുന്നതിനും ലോക കോൺഗ്രസ്  പ്രത്യേക ചർച്ചകൾ സംഘടിപ്പിക്കും. ലോക കോൺഗ്രസിനുള്ള തയ്യാറെടുപ്പിനായി, വിവിധ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ചർച്ചകൾ നടത്തിവരുന്നതായും സംഘാടകരുടെ പത്രക്കുറിപ്പിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2024, 12:12