ഗാസയിലെ ഏക കത്തോലിക്കാ ഇടവക വികാരി ഗബ്രിയേൽ റൊമനേല്ലി, കലാപഭൂമിയിൽ ഗാസയിലെ ഏക കത്തോലിക്കാ ഇടവക വികാരി ഗബ്രിയേൽ റൊമനേല്ലി, കലാപഭൂമിയിൽ 

ദോഹ മദ്ധ്യസ്ഥ ചർച്ചകളുടെ ഫലം ഉടൻ ഉണ്ടാകും, ഗാസയിലെ ഇടവക വികാരി!

ഗാസയിൽ വെടിനിറുത്തലും ബന്ദികളുടെ മോചനവും ഉണ്ടാകുമെന്ന പ്രതീക്ഷയുമായി ഗാസയിലെ ഏക കത്തോലിക്കാ ദേവാലയ വികാരി ഗബ്രിയേൽ റൊമനേല്ലി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസയിൽ സമാധാനം എന്ന ലക്ഷ്യത്തോടെ ഖത്തറിൻറെ തലസ്ഥാനമായ ദോഹയിൽ നടന്ന സമാധാന ചർച്ചയുടെ ഫലം അടുത്തയാഴ്ചയിൽ തന്നെ കാണാൻ കഴിയുമെന്ന് ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിൻറെ വികാരി ഗബ്രിയേൽ റൊമനേല്ലി പ്രത്യാശ പ്രകടിപ്പിക്കുന്നു.

അമേരിക്കൻ ഐക്യനാടുകൾ, ഖത്തർ, ഈജപ്ത് എന്നീ മൂന്നു നാടുകളുടെ മദ്ധ്യസ്ഥതയിൽ വ്യാഴം,വെള്ളി എന്നീ ദിനങ്ങളിൽ ദോഹയിൽ സംഘടിപ്പിക്കപ്പെട്ട സമാധാന ചർച്ചയെക്കുറിച്ച് വത്തിക്കാൻ മാദ്ധ്യമവിഭാഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെടിനിറുത്തലിനെക്കുറിച്ചുള്ള ദോഹ ചർച്ചകൾ അവസാനിച്ചപ്പോഴും ദൗർഭാഗ്യവശാൽ, പലയിടത്തും ബോംബ് സ്ഫോടനങ്ങൾ നടക്കുന്നതിൽ ഫാദർ റൊമേനേല്ലി തൻറെ വേദനയും ആശങ്കയും പ്രകടിപ്പിച്ചു. എന്നിരുന്നാലും വെടിനിറുത്തലും ബന്ദികളുടെ മോചനവും ഉണ്ടാകുമെന്ന തൻറെ പ്രതീക്ഷ അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2024, 12:15