ഗാസയിൽ കുട്ടികൾക്കായി കാപ്പുകൾ വിതരണം ചെയ്ത് യുണിസെഫ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗാസയിൽ കുട്ടികൾക്കുവേണ്ടി 450000 കാപ്പുകൾ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി വിതരണം ചെയ്തു.
യുദ്ധ വേദിയായ അവിടെ മാതാപിതാക്കളിൽ നിന്ന് വിട്ടുപോകുന്ന കുട്ടികളെ കണ്ടെത്തുന്നതിന് സഹായകമായിട്ടാണ് ഈ കൈകവളകൾ ഈ സംഘടന ജപ്പാൻറെ സർക്കാരിൻറെ സഹായത്തോടെ വിതരണം ചെയ്തിട്ടുള്ളത്.
പ്രക്ഷുബ്ധാവസ്ഥ തുടരുന്ന ഗാസയിൽ കുട്ടികളുടെ ജീവിതം അപകടത്തിലാണെന്നും മാതാപിതാക്കളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ വിട്ടുപോയ ചുരുങ്ങിയത് 19000 കുട്ടികളെങ്കിലും തനിച്ച് ഭീകരാവസ്ഥകളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.
തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നുപോയിരിക്കുന്ന ഗാസയിൽ 23 ലക്ഷത്തോളം പലസ്തീനക്കാരിൽ 90 ശതമാനവും ചിതറിപ്പോയിരിക്കുന്ന ഒരവസ്ഥയാണുള്ളതെന്ന് യുണിസെഫ് വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: