യുദ്ധം കുഞ്ഞുങ്ങളെ ഭീതിയുടെ കരാളഹസ്തങ്ങളിലാക്കുന്നു, യുണിസെഫ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധനാട്ടിലും ഗാസയിലും അവസാനമില്ലാതെ തുടരുന്ന യുദ്ധം കുട്ടികളുടെ മനസ്സുകളിൽ ഭയം നിറയ്ക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യൂണിസെഫ് (UNICEF).
ഗാസയിൽ സംഘർഷാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടേത് ജീവിതമല്ലെന്നും അവിടെ സുരക്ഷിതമായ ഒരിടവും ഇല്ലെന്നും ആഹാരവും വെള്ളവും ഇന്ധനവും ഔഷധങ്ങളുമെല്ലാം തീർന്നുകൊണ്ടിരിക്കയാണെന്നും ഈ സംഘടനയുടെ വിവര വിനിമയ ഉദ്യോഗസ്ഥൻ സലിം ഓവ്വെൽസ് ഒരു പ്രസ്താവനയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.
പത്തുമാസത്തിലേറെയായി നരകതുല്യമായ ഒരു അവസ്ഥയാണുള്ളതെന്നും കെട്ടിടങ്ങളുൾപ്പടെ സകലതും തകർന്നു തരിപ്പണമായിരിക്കയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
വെടിനിറുത്തലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുങ്ങൾ കഴിയുന്നതെന്നും ഏക പ്രത്യാശ അതാണെന്നും സാധ്യമായ ഈ വെടിനിറുത്തൽ എന്നത്തെക്കാളുമുപരി ഇന്ന് ആവശ്യമായിരിക്കുന്നുവെന്നും സലിം പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: