തിരയുക

ഗ്രീസിലെ ഏതൻസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് തെയൊദോറോസ് കൊന്തീദിസ് ഗ്രീസിലെ ഏതൻസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് തെയൊദോറോസ് കൊന്തീദിസ് 

പ്രകൃതിദുരന്തങ്ങൾക്കു മുന്നിൽ നമുക്ക് വൈക്തികവും സാമൂഹ്യവുമായ ഉത്തരവാദിത്വമുണ്ട്!

ഗ്രീസിലെ ഏതൻസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് തെയൊദോറോസ് കൊന്തീദിസ്, ഏതൻസിൽ ആഗസ്റ്റ് 11-14 വരെയുണ്ടായ വൻകാട്ടുതീ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ വത്തിക്കാൻ മാദ്ധ്യമവിഭാഗത്തിന് അഭിമുഖം അനുവദിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രകൃതിവിപത്തുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് നാം അവബോധം പുലർത്തണമെന്നും പ്രകൃതിയോടു മാത്രമല്ല മനുഷ്യജീവനോടും ഉണ്ടായിരിക്കേണ്ട ആദരവിന് ഊന്നൽ നല്കുന്നതാകണം അതെന്നും ഗ്രീസിലെ ഏതൻസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് തെയൊദോറോസ് കൊന്തീദിസ്.

ഏതൻസിൽ ആഗസ്റ്റ് 11-14 വരെയുണ്ടായ വൻകാട്ടുതീ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ വത്തിക്കാൻ മാദ്ധ്യമവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

പ്രകൃതിദുരന്തം ഒരു നിമിഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കിത്തീർക്കുന്നതുപോലുള്ള വലിയ വിപത്തുകളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇത് വലിയൊരു സാമൂഹ്യ പ്രശ്നമാണെന്നും ആകയാൽ ഇവിടെ നമുക്ക് വ്യക്തിപരവും സാമൂഹ്യവുമായ ഉത്തരവാദിത്വം ഉണ്ടെന്നും ആർച്ച്ബിഷപ്പ് കൊന്തീദിസ് പ്രസ്താവിച്ചു.

കാട്ടുതീയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം, നാം കൂട്ടുകാരുമൊത്ത് ഉല്ലസിക്കാൻ പൊതുവായ തുറസ്സായ ഇടങ്ങളിൽ പോകുകയും ഭക്ഷണം പാകംചെയ്യുകയുമൊക്കെ ചെയ്യുമ്പോൾ വളരേയെറെ ജാഗ്രതത പുലർത്തേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം ഒരു നിമിഷം കൊണ്ട് തീപിടുത്തം പോലുള്ള വൻദുരന്തം ഉണ്ടാകാമെന്നും ആകയാൽ നാമെല്ലാവരും ഉപരിഉത്തരവാദിത്വം ഉള്ളവരായിരിക്കേണ്ടത് ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു. എന്നാൽ പലപ്പോഴും നാം അശ്രദ്ധയോടെയാണ് പെരുമാറുന്നതെന്നും നാം ചെയ്യുന്നതെന്താണെന്നും അതിൻറെ അനന്തരഫലം എന്തായിരിക്കുമെന്നും ചിന്തിക്കുന്നില്ലയെന്നും ആർച്ചുബിഷപ്പ് കൊന്തീദിസ് പറഞ്ഞു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 August 2024, 12:33