വിശ്വശാന്തിക്ക് ആണവായുധ നിർമ്മാർജ്ജനം അനിവാര്യം, മിച്ചിക്കൊ കോണൊ!
ഫ്രൻചേസ്ക മേർലൊ, ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അണുവായുധങ്ങൾ ഇല്ലാതാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്ന് ജപ്പാനിലെ ഹിരോഷിമ അണുബോംബു ദുരന്തത്തെ അതിജീവിച്ച മിച്ചിക്കൊ കോണൊ.
ഹിരോഷിമയിൽ 79 വർഷം മുമ്പ്, അതായത്, 1945 ആഗസ്റ്റ് 6-ന് രാവിലെ 8.15-ന് അമേരിക്കൻ ഐക്യനാടുകളുടെ ബി 29 യുദ്ധവിമാനം ഇട്ട “ലിറ്റിൽ ബോയ്” എന്ന അണുബോംബ് നാലുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്ന കോണൊ തൻറെ മാതാപിതാക്കളോടൊപ്പം ആയിരുന്നിടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് പൊട്ടിയത്. എൺപതിനായിരത്തോളം പേർ തൽക്ഷണം മരിച്ചു.
79 വയസ്സു പ്രായമുള്ള അതിജീവിത കോണൊ വത്തിക്കാൻ മാദ്ധ്യമ വിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിൽ അണുബോംബു സ്ഫോടനാന്തര ജീവിത സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു.
അന്ന് കൈക്കുഞ്ഞായിരുന്ന കോണൊയ്ക്ക് ബോംബ്സ്ഫോടന സംഭവത്തെക്കുറിച്ച് പറയാനാകില്ലെങ്കിലും അണുവികിരണത്തിൻറെ അനന്തര ഫലങ്ങളെക്കുറിച്ചും സമാധാന സന്ദേശ പ്രചാരണത്തെക്കുറിച്ചും സാക്ഷ്യമേകി.
സംഭവിച്ചവയെക്കുറിച്ചും അണുബോംബിൻറെ അപകടങ്ങളെക്കുറിച്ചും ഇന്ന് ജനങ്ങൾ ഉപരിയവബോധമുള്ളവരാണെന്നും അണുവായുധങ്ങൾക്ക് അറുതിവരുന്നതുന്നതിനുള്ള വഴികളെക്കുറിച്ച് ചിന്തിക്കണമെന്നും കോണൊ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: