വിശുദ്ധനാട്ടിൽ സമാധാന രാജൻ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസ സ്വീകരിച്ച ഇടം - ഖസർ അൽ യഹൂദ്-  Qasr al-Yahud വിശുദ്ധനാട്ടിൽ സമാധാന രാജൻ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസ സ്വീകരിച്ച ഇടം - ഖസർ അൽ യഹൂദ്- Qasr al-Yahud 

വിശുദ്ധ നാട്ടിൽ വെടിനിറുത്തൽ അടിയന്തിരാവശ്യം, പാത്രിയാർക്കീസുമാർ!

മദ്ധ്യപൂർവ്വദേശത്ത്, യുദ്ധവിരാമത്തിനായി ഉടനടി ഒരു വെടിനിറുത്തൽ കരാർ ഉണ്ടാകേണ്ടത് അടിയന്തിരമാണെന്നും യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ-ഔഷധ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും ജറുസലേമിലെ സഭാ നേതാക്കൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇതുവരെയും ഒരു ധാരണയിലുമെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ച ശക്തിപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് ജറുസലേമിലെ സഭകളുടെ പാത്രിയാർക്കീസുമാരും സഭാദ്ധ്യക്ഷന്മാരും അഭ്യർത്ഥിക്കുന്നു.

ആഗസ്റ്റ് 26-ന്, തിങ്കളാഴ്ചയാണ് ഈ സഭാതലവന്മാർ തങ്ങളുടെ അഭ്യർത്ഥന  നവീകരിച്ചത്.

വെടിനിറുത്തൽ ചർച്ചകൾ അനന്തമായി നീളുകയാണെന്നും എന്നാൽ തീരുമാനങ്ങളുണ്ടാകുന്നതിലുള്ള കാലവിളംബം  ഒരു സമ്പൂർണ്ണ യുദ്ധത്തിൻറെ വക്കുവരെ എത്തിച്ചിരിക്കുന്ന സംഘർഷങ്ങൾ വർദ്ധമാനമാക്കുന്നതിനു കാരണമായിരിക്കയാണെന്നും സഭാതലവന്മാർ പറയുന്നു.

ആകയാൽ, യുദ്ധവിരാമത്തിനായി ഉടനടി ഒരു വെടിനിറുത്തൽ കരാർ ഉണ്ടാകേണ്ടത് അടിയന്തിരമാണെന്നും യുദ്ധത്തടവുകാരെ വിട്ടയക്കണമെന്നും വീടുനാടും വിട്ടുപോകാൻ നിർബന്ധിതരായവർക്ക് തിരിച്ചു വരാൻ സാധിക്കണമെന്നും ഭക്ഷ്യ-ഔഷധ സഹായങ്ങൾ എല്ലാവർക്കും എത്തിക്കാൻ സാധിക്കണമെന്നും അഭ്യർത്ഥന വ്യക്തമാക്കുന്നു.

പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണുന്നതിന് നയതന്ത്ര ചർച്ചകൾ ഒട്ടും താമസിക്കാതെ തുടങ്ങുകയും നീതിപൂർവ്വകവും ശാശ്വതവുമായ സമാധാനം സംസ്ഥാപിക്കുന്നതിന് അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഒപ്പം വിശുദ്ധ നാട്ടിലെ ജനങ്ങളുടെ ചാരത്തായിരിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്നും സഭാനേതാക്കൾ അഭ്യർത്ഥിക്കുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2024, 12:41