തിരയുക

നിക്കരാഗ്വയുടെ മന്ത്രാലയം നിക്കരാഗ്വയുടെ മന്ത്രാലയം 

നിക്കരാഗ്വ നിരവധി സർക്കാരിതര സംഘടനകളുടെ അംഗീകാരം റദ്ദാക്കി!

നിക്കരാഗ്വ നിരോധിച്ച സംഘടനകളുടെ മുതലുകൾ കണ്ടുകെട്ടും. 2018 മുതൽ അന്നാട്ടിൽ അംഗീകാരം റദ്ദാക്കപ്പെട്ട സംഘടനകളുടെ എണ്ണം 5200.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗയുടെ ഭരണകൂടം അന്നാട്ടിൽ ലഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന  ആയിരത്തിയഞ്ഞുറോളം സംഘടനകളുടെ അംഗീകാരം റദ്ദാക്കി. ഇവയിൽ ഭൂരിഭാഗവും സഭാസംഘടനകളാണ്. കൂടാതെ ഉപവിപ്രവർത്തന സംഘടനകളും കായികവിനോദ സംഘടനകളും തദ്ദേശീയരുടെ സംഘടനകളും ഈ പട്ടികയിലുണ്ട്.

ഈ സംഘടനകളുടെ മുതലുകൾ കണ്ടുകെട്ടാനും തീരുമാനമായിട്ടുണ്ട്. സർക്കാരിതര സംഘടനകളുടെ അംഗീകാരം റദ്ദാക്കുന്നതുൾപ്പടെയുള്ള ഈ തീരുമാനങ്ങൾ നിക്കരാഗ്വയുടെ ആഭ്യന്തരമന്ത്രി മരിയ അമേലിയ കൊറേണെൽ അംഗീകരിക്കുകയും ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. സർക്കാരിതര സംഘടനകളുടെ ആനുകൂല്യങ്ങളും ഇല്ലാതാക്കിയിട്ടുണ്ട്. ഇനിമുതൽ അന്നാട്ടിൽ പ്രവർത്തിക്കണമെങ്കിൽ ഇത്തരം സംഘടനകൾക്ക് സർക്കാർ സ്ഥാപനങ്ങളുമായി ഒരു ധാരണ ഉണ്ടാക്കിയിരിക്കണം.

ആയവ്യയ കണക്കുകൾ സാമ്പത്തികവർഷ ക്രമമനുസരിച്ച് ബോധിപ്പിക്കാതിരിക്കൽ, സംഭാവനകൾ രേഖപ്പെടുത്താതിരിക്കൽ തുടങ്ങിയ വിവിധങ്ങളായ ക്രമക്കേടുകൾ ആരോപിച്ചാണ് 1500 സംഘടനകളുടെ അംഗീകാരം സർക്കാർ എടുത്തുകളഞ്ഞത്. അന്നാട്ടിൽ 2018 മുതൽ റദ്ദാക്കപ്പെട്ടിരിക്കുന്ന സംഘടനകളുടെ എണ്ണം 5200 വരും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2024, 12:30