നിക്കരാഗ്വയിൽ സർക്കാരിതര സംഘടനകളെ വീണ്ടും വിലക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നിക്കരാഗ്വൻ രാജ്യത്ത് പ്രവർത്തിക്കുന്ന 169 ലാഭേച്ഛയില്ലാത്ത സംഘടനകളുടെ നിയമപരമായ പദവി ഡാനിയൽ ഒർട്ടേഗ സർക്കാർ റദ്ദാക്കി. പതിനൊന്ന് ദിവസം മുമ്പ് 1500 ഓളം മറ്റ് സംഘടനകൾക്കെതിരെയും ഇതേ നടപടി സ്വീകരിച്ചിരുന്നു. 2018-ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചതുമുതൽ, ഏകദേശം 5600 ലധികം സംഘടനകളുടെ നിയമപരമായ പദവികളാണ് സർക്കാർ നിരോധിച്ചത്. സംഘടനകളിൽ എറിയ പങ്കും കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ഉപവി പ്രവർത്തനങ്ങൾക്കായുള്ള സംഘടനകളാണ്.
സംഘടനകൾ അവരുടെ ബജറ്റുകൾ സുതാര്യമാക്കുന്നില്ലെന്നും, പണം വകമാറ്റി ചെലവഴിച്ചുവെന്നുമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഈ സംഘടനകൾക്കെതിരെ സർക്കാർ ഉയർത്തിയിരിക്കുന്നത്. കുട്ടികളെ സംരക്ഷിക്കുക എന്ന ആഗോളസംഘടനയുടെ പ്രവർത്തനങ്ങളും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. നിക്കരാഗ്വയുടെ നിയമസംഹിതകൾ പോലും പൊളിച്ചെഴുതുന്നതിനു ഒരുങ്ങുകയാണ് സർക്കാർ.
ദേശീയ അഖണ്ഡതയെ തകർക്കുന്ന ആളുകളെയോ സ്ഥാപനങ്ങളെയോ ശിക്ഷിക്കുന്ന നിയമം ഭേദഗതി ചെയ്യുന്നതിനും, അവരുടെ ജയിൽ വാസം പതിനഞ്ചു വർഷങ്ങൾ എന്നതിൽ നിന്നും മുപ്പത് എന്ന് ഉയർത്തുന്നതിനും സർക്കാർ ശുപാർശ ചെയ്യുന്നു. കുറ്റകൃത്യങ്ങളുടെ സാർവത്രികത അടിവരയിട്ടുകൊണ്ട്, സ്ഥലപരിമിതികൾ കൂടാതെ അവയ്‌ക്കെതിരെ നടപടികൾ സ്വീകരിക്കുവാൻ വേണ്ടിയാണ് ഈ ഭേദഗതികൾ കൊണ്ടുവരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: