തിരയുക

നൈജീരിയായിലെ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ലൂസിയുസ് ഉഗോർജി നൈജീരിയായിലെ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ലൂസിയുസ് ഉഗോർജി 

നൈജീരിയ ഒരു “ടൈം ബോംബിനു” മുകളിലാണ്, ആർച്ചുബിഷപ്പ് ഉഗോർജി!

നൈജീരിയയെ അലട്ടുന്ന ദാരിദ്ര്യം, ദുരിതങ്ങൾ, അഴിമതികൾ എന്നിവ തുടച്ചുനീക്കപ്പെടുത്താത്തിടത്തോളം കാലം ജനങ്ങളുടെ പ്രതിഷേധം തുടരുമെന്ന് ആർച്ചുബിഷപ്പ് ലൂസിയുസ് ഉഗോർജി പറയുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നൈജീരിയായിൽ യുവജനത്തിൻറെ ഭാവി തമോവൃതമാണെന്ന് അന്നാട്ടിലെ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ലൂസിയുസ് ഉഗോർജി പറയുന്നു.

ദേശീയ മെത്രാൻസംഘത്തിൻറെ രണ്ടാം സമ്പൂർണ്ണസമ്മേളനത്തിൻറെ ഉദ്ഘാടന വേളയിലാണ് ഒവ്വേരി അതിരൂപതയുടെ അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം നൈജീരിയയെ അലട്ടുന്ന ദാരിദ്ര്യം, ദുരിതങ്ങൾ, അഴിമതികൾ എന്നിവയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇതു പറഞ്ഞത്.

ഒരു ഘടികാരനിയന്ത്രിത ബോംബിനു മുകളിലാണ് നൈജീരിയ ഇപ്പോഴെന്ന് ആർച്ചുബിഷപ്പ് ഉഗോർജി മുന്നറിയിപ്പു നല്കി. അന്നാട്ടിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഇത്തരം സാമൂഹ്യ പ്രശ്നങ്ങൾ ഉള്ളിടത്തോളം കാലം അവിടെ പ്രക്ഷോഭണങ്ങൾ നിലയ്ക്കില്ലെന്നു പറഞ്ഞു.

പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള സുരക്ഷാപൊലീസിൻറെ ശ്രമങ്ങൾ പ്രജാധിപത്യപരമായ അവകാശങ്ങൾക്ക് കടിഞ്ഞാണിടാനുള്ള ശ്രമമാണെന്ന ആശങ്കയും ആർച്ചുബിഷപ്പ് ഉഗൊർജി രേഖപ്പെടുത്തി. “ദുർഭരണം അവസാനിപ്പിക്കൂ” എന്ന ശീർഷകത്തിൽ ആഗസ്റ്റ് 1-10 വരെ അന്നാട്ടിൽ ഒരു സമരപരിപാടി ആസൂത്രണം ചെയ്തിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2024, 12:34