ദക്ഷിണ സുഡാനിൽ സമാധാനം സംജാതമാക്കുന്നതിനായി, വിശുദ്ധ എജീദിയൊയുടെ സമൂഹത്തിൻറെ ആഭിമുഖ്യത്തിൽ റോമിൽ 12-14 വരെ നടന്ന  ഉന്നതതല യോഗത്തിൽ പങ്കെടുത്തവർ ദക്ഷിണ സുഡാനിൽ സമാധാനം സംജാതമാക്കുന്നതിനായി, വിശുദ്ധ എജീദിയൊയുടെ സമൂഹത്തിൻറെ ആഭിമുഖ്യത്തിൽ റോമിൽ 12-14 വരെ നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്തവർ  (Comunità di Sant'Egidio)

സുഡാനെ സമാധാന സരണിയിലേക്ക് ആനയിക്കാൻ ഉന്നത തല ചർച്ചായോഗം!

റോം ആസ്ഥാനമാക്കി ആഗോള സമാധാനത്തിനായി പ്രവർത്തിക്കുന്ന വിശുദ്ധ എജീദിയൊയുടെ സമൂഹത്തിൻറെ ആഭിമുഖ്യത്തിൽ റോമിൽ 2024 ആഗസ്റ്റ് 12-14 വരെ ഒരു ഉന്നതതല സമ്മേളനം നടന്നു. ദക്ഷിണ സുഢാന് സമാധാന പ്രതീക്ഷ പകരുകയായിരുന്നു ലക്ഷ്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഭ്യന്തരകലാപത്തിൻറെ പിടിയലമർന്നിരിക്കുന്ന ദക്ഷിണസുഡാനിൽ സമാധാന പ്രതീക്ഷയുടെ തിരിനാളം ദീപ്തമാക്കിനിറുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഉന്നതതല സമ്മേളനം സംഘടിപ്പിക്കപ്പെട്ടു.

റോം ആസ്ഥാനമാക്കി ആഗോള സമാധാനത്തിനായി പ്രവർത്തിക്കുന്ന വിശുദ്ധ എജീദിയൊയുടെ സമൂഹത്തിൻറെ ആഭിമുഖ്യത്തിൽ റോമിൽ 12-14 വരെ (12-14/08/24) ആയിരുന്നു ഈ സമ്മേളനം.

ദക്ഷിണ സുഡാൻറെ പ്രത്യേക പ്രതിനിധിയായി സ്ഥാനപതി അൽബീനൊ അബൗഗും സായുധ സംഘത്തിൻറെയും പ്രതിപക്ഷ കക്ഷികളുടെയും തോമസ് സിറില്ലൊയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും കെനിയയുടെ സർക്കാരിൻറെ പ്രതിനിധികളും ഇതിൽ പങ്കെടുത്തു. കെനിയയുടെ തലസ്ഥാനമായ നയ്റോബിയിൽ മെയ് മുതൽ നടന്നുവരുന്ന “തുമൈനി സമാധാന സംരംഭ”ത്തിന് നേതൃത്വം വഹിക്കുന്ന ജനറൽ ലാസറുസ് സുംബൈവ്വൊ കെനിയയുടെ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

ദക്ഷിണ സുഡാൻ സർക്കാരും പ്രതിപക്ഷസംഘങ്ങളുടെ നേതാക്കളും തമ്മിൽ മാസങ്ങൾക്ക് ശേഷം നടത്തിയ പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്. നാടിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഏക പരിഹാരമായി ചർച്ചയുടെ പാതയിൽ തുടരാനും ഭിന്ന നിലപാടുകളെ വിട്ടുവീഴ്ചയിലൂടെയും കൂടിയാലോചനകളിലൂടെയും നേരിടാനുമുള്ള ആഗ്രഹം എല്ലാ കക്ഷികളും ഈ കുടീക്കാഴ്ചയിൽ പ്രകടിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2024, 11:54