സുഡാനിൽ പ്രതിസന്ധികൾ വർധിക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ആഭ്യന്തരകലഹങ്ങളുടെയും, അരക്ഷിതാവസ്ഥകളുടെയും നടുവിൽ ദുരിതമനുഭവിക്കുന്ന സുഡാനിൽ, കുടിയൊഴിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്ന് യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഏകദേശം ഒരു വർഷത്തിനുള്ളിൽ അഞ്ച് ദശലക്ഷം കുട്ടികൾ വീടുകളിൽ നിന്നും പലായനം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം മൂലം മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ എത്താനുള്ള തടസം മൂലം, പൊട്ടിപ്പുറപ്പെട്ട പട്ടിണിയും ഏറെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്
സംസാമിനെ കൂടാതെ സുഡാനിലെ മറ്റ് 13 പ്രദേശങ്ങളും പട്ടിണിയുടെ വക്കിലാണെന്നു റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. എന്നാൽ സുഡാനിൽ നിലനിൽക്കുന്ന ഈ കാര്യങ്ങൾ പുറം ലോകം അറിയുന്നതിനുള്ള സംവിധാനങ്ങളും കുറവാണെന്നത് സത്യമാണ്. ഇതിനു പുറമെ ലൈംഗികാതിക്രമത്തിന് വിധേയരാകുന്ന കുട്ടികളുടെ എണ്ണവും അനുദിനം വർദ്ധിക്കുന്നതായും സംഘടന പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയിറക്കൽ പ്രതിസന്ധിയിലൂടെയാണ് സുഡാൻ കടന്നുപോകുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടും മനുഷ്യാവകാശങ്ങളോടും ബഹുമാനപൂർവ്വമായ ഒരു സമീപനം സുഡാൻ സർക്കാരിനോട് സംഘടന ആവശ്യപ്പെടുന്നു. കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുവാനും, ആഗോള ഉദാസീനതയോടെ കാര്യങ്ങളെ നോക്കികാണുന്നത് അവസാനിപ്പിക്കുവാനും സംഘടന ആവശ്യപ്പെടുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: