സുഡാനിൽ പ്രശ്നപരിഹൃതിക്ക് സംഭാഷണ സരണിയിൽ പാദമൂന്നുക, മെത്രാന്മാർ!
ൻചേസ്കൊ ബർത്തൊളീനി, ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുഢാനിൽ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരം തേടുന്നതിന് സംഭാഷണത്തിലേർപ്പെടാൻ അന്നാട്ടിലെ മെത്രാന്മാർ ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുന്നു.
ഭീതിതമായ ഒരു അവസ്ഥയാണ് സുഢാനിലുള്ളതെന്ന് ഖാർട്ടൂം വിട്ടുപോകാൻ നിർബന്ധിതനായ പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ ഉപകാര്യദർശിയായ വൈദികൻ ബിയൊംഗ് ക്വോൾ ഡെംഗ് പറഞ്ഞു.
തന്നെപ്പോലെതന്നെ സഭാംഗങ്ങളായ മറ്റുപലർക്കും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അവസ്ഥ വഷളായിക്കൊണ്ടിരിക്കുന്ന വിവരങ്ങളാണ് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, അഭയാർത്ഥികളുടെ അവസ്ഥയും ദിനംപ്രതി മോശമായിക്കൊണ്ടിരിക്കായാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നിരുന്നാലും, പ്രാദേശിക സഭ ചിതറപ്പെട്ടിരിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന് സർവ്വാത്മനാ ശ്രമിക്കുന്നുണ്ടെന്നു ഫാദർ ഡെംഗ് പറഞ്ഞു. സുഢാനിൽ സമാധാനം സംജാതമാക്കാനുള്ള സംഭാഷണയത്നങ്ങളെ മെത്രാന സംഘം പിന്തുണയ്ക്കുന്നുവെന്ന് ഫാദർ ഡെംഗ് വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: