തിരയുക

പ്രതിരോധ കുത്തിവയ്പ്പ് പ്രതിരോധ കുത്തിവയ്പ്പ്  (AFP or licensors)

ഉക്രൈനിലെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് മരുന്നുമായി യുണിസെഫ്!

ഉക്രൈയിനിൽ 60000 ഡോസ് പെൻറ-എച്ച്ഐബി കുത്തിവയ്പ്പു മരുന്നുകൾ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി വിതരണം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധവേദിയായ ഉക്രൈയിനിൽ വിവിധങ്ങളായ രോഗങ്ങൾക്കെതിരായ 60000 ഡോസ് കുത്തിവയ്പ്പു മരുന്നുകൾ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF) വിതരണം ചെയ്തു.

തൊണ്ടവീക്കം( diphtheria), ടെറ്റനസ് (tetanus),വില്ലൻ ചുമ (whooping cough), തുടങ്ങിയ 5 രോഗങ്ങൾക്കെതിരായ പെൻറ-എച്ച്ഐബി (PENTA-Hib) പ്രതിരോധകുത്തിവയ്പ്പു മരുന്നാണ് വിതരണം ചെയ്തിരിക്കുന്നത്.

ജപ്പാൻറെ സർക്കാരിൻറെ സഹായത്തോടെയാണ് യുണിസെഫ് ഈ മരുന്നു വിതരണം ചെയ്തത്.  ഒരേ സമയം 5 രോഗങ്ങളിൽ നിന്ന് കുട്ടികൾക്ക് ഒരേസമയം സംരക്ഷണം ഉറപ്പാക്കുന്നതാണ് ഈ മരുന്ന്. 2,4,6,18 മാസങ്ങൾ പ്രായമുള്ള കുട്ടികൾക്കാണ് ഈ കുത്തിവയ്പ്പു നല്കുക.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2024, 11:44