ഉക്രൈയിനിലെ കിയെവിലുള്ള  കത്തീദ്രൽ ദേവാലയം ഉക്രൈയിനിലെ കിയെവിലുള്ള കത്തീദ്രൽ ദേവാലയം   (AFP or licensors)

ഉക്രൈയിൻ, റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കേറ്റുമായി ബന്ധമുള്ള സഭകൾക്ക് നിരോധനം!

മോസ്കോ പാത്രിയേർക്കേറ്റുമായി ബന്ധം വിച്ഛേദിക്കാൻ ഉക്രൈയിൻ അന്നാട്ടിലെ സഭകളോട് ആവശ്യപ്പെട്ടിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈനിൽ റഷ്യൻ ഓർത്തോക്സ് സഭയുമായി ബന്ധമുള്ള സഭാവിഭാഗങ്ങളെ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു.

ഉക്രൈയിനിൻറെ പാർലിമെൻറ് ഈ നിയമത്തിന് 265 വോട്ടോടെ അംഗീകാരം നല്കി. നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കേറ്റുമായി ബന്ധം പുലർത്തുന്ന ഇടവകകൾക്ക് അത് വിച്ഛേദിക്കാൻ ഒമ്പതുമാസം സമയം നല്കിയിട്ടുണ്ട്.

എന്നാൽ വിലക്കേർപ്പെടുത്തുന്ന ഉക്രൈയിനിൻറെ നടപടി മതസ്വാതന്ത്ര്യ ധ്വംസനമാണെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രി ലവ്റോവ് മരിയ ത്സഖറോവ പ്രതികരിച്ചു. ഉക്രൈയിനിലെ ഓർത്തൊഡോക്സ് സഭയ്ക്കെതിരെയുള്ള പീഢനം കിയേവ് ഭരണകൂടം വ്യാപിക്കുന്ന നടപടിയും അന്താരഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മതസ്വാതന്ത്ര്യ മനുഷ്യാവകശ ലംഘനവുമാണിതെന്ന് മോസ്കൊ പാത്രിയാർക്കീസ് കിറിലിൻറെ ഉപദേശകനായ മുഖ്യപുരോഹിതൻ നിക്കൊളായ ബലഷൊവ് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2024, 12:00