കൊറിയയുടെ സമാധാനത്തിനായി കൊറിയയുടെ സമാധാനത്തിനായി 

ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാർത്ഥനാദിനം!

“ഞങ്ങൾ തോറ്റുകൊടുക്കില്ല” എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്ന പ്രാർത്ഥനാദിനം ആഗസ്റ്റ് 11-ന് ഞായറാഴ്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവിൻറെ സ്നേഹത്താൽ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യങ്ങളെ മറികടക്കാൻ എല്ലാ കൊറിയക്കാരെയും സഹായിക്കാനും സമാധാനസരണിക്ക് വിഘാതമായ തിന്മയുടെ ശക്തികളെ ജയിക്കാനും വേണ്ടി പ്രാർത്ഥിക്കാൻ സഭകളുടെ ലോക സമിതി (WCC) ക്ഷണിക്കുന്നു.

കൊറിയ ജപ്പാൻറെ ആധിപത്യത്തിൽ നിന്ന് 1945-ൽ മോചിതമായ ദിനമായ ആഗസ്റ്റ് 15-നു മുമ്പുവരുന്ന ഞായറാഴ്ച അനുവർഷം ആചരിക്കപ്പെടുന്ന പ്രാർത്ഥനാദിനത്തിൻറെ ഭാഗമായി ഈ വരുന്ന 11-ന് ഞായറാഴ്ചയാണ് പ്രാർത്ഥനയിൽ ഒന്നു ചേരാൻ എല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നത്. “ഞങ്ങൾ തോറ്റുകൊടുക്കില്ല” എന്ന പ്രമേയമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രത്യാശാഭരിതരായിരുന്നപ്പോൾ ഉണ്ടായിരുന്ന ബന്ധം ഇപ്പോൾ തകർന്നിരിക്കുന്നുവെന്നും  പരദൂഷണത്തിൻറെയും ഭീതിയുടെയും കാറ്റ് മാറിമാറി വീശുന്നുവെന്നും തയ്യാറക്കപ്പെട്ടിരിക്കുന്ന ഒരു പ്രാർത്ഥനയിൽ കാണുന്നു. ഇപ്പോഴും ബാഹ്യശക്തികൾ ആളിക്കത്തിക്കുന്ന വിദ്വേഷത്തിൻറെ വിത്തുവിതച്ച പ്രത്യയശാസ്ത്രങ്ങളുടെ ഫലമായ പളർപ്പിൻറെ മുറിവുകളാൽ കൊറിയക്കാർ വേദനിക്കുകയാണെന്നും ഈ പ്രാർത്ഥന വെളിപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2024, 14:48