സാംബിയയിൽ തെരുവുകുട്ടികൾക്ക് സഹായവുമായി സലേഷ്യൻ സമൂഹം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദാരിദ്ര്യത്തിൻറെ പിടിയിൽ കഴിയുന്ന ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ തെരുവിൽ അലയുന്ന കുട്ടികളുടെ ഉന്നമനത്തിനായി സലേഷ്യൻ സമൂഹം പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
അവിടെ സേവനം ചെയ്യുന്ന പോളണ്ടുകാരനായ സലേഷ്യൻ പ്രേഷിത വൈദികൻ പിയൊത്തർ ഗൊത്സദാൽസ്കിയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.
58 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിൽ കഴിയുന്ന സാംബിയയിൽ ദശലക്ഷക്കണക്കിനു കുട്ടികൾക്കാണ് ശുദ്ധജലവും ഭക്ഷണവും വിദ്യഭ്യാസവും നിഷേധിക്കപ്പെടുന്നതെന്നും ഇത് വലിയൊരു പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. അതു പോലെതന്നെ തെരുവുകളിൽ പീഢനത്തിനിരികളാകുന്ന കുട്ടികളുടെ സംഖ്യ ദേശിയ ശിശുനയ സമിതിയുടെ കണക്കനുസരിച്ച് പതിനാലായിരത്തിനടുത്തു വരും. ഇവരിൽ ഭൂരിഭാഗവും അനാഥരാണ്.
തെരുവുകുട്ടികളെ പാർപ്പിക്കുന്നതിനായി 2017-ൽ ഒരു ഭവനം മക്കുളു എന്ന സ്ഥലത്ത് “സ്വപ്ന ശിശുഭവനം“ എന്ന പേരിൽ സലേഷ്യൻ സമൂഹം ആരംഭിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: