ഉപരിമെച്ചപ്പെട്ടൊരു ലോകത്തിൻറെ നിർമ്മിതി സാദ്ധ്യമാണ്, ആർച്ചുബിഷപ്പ് ഗാല്ലഗെർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരസ്‌പര ബഹുമാനം, ഐക്യദാർഢ്യം, രാഷ്ട്രങ്ങൾക്കിടയിലുള്ള നല്ല വിശ്വാസം സത്യം, ക്ഷമ, അനുകമ്പ, തുടങ്ങിയ സാർവ്വത്രിക മൂല്യങ്ങളിൽ രൂഢമൂലമായ, യഥാർത്ഥ മാനുഷിക സമീപനത്തിലൂടെ അധികാരത്തിൻറെയും ആധിപത്യത്തിൻറെയും ചൂഷണത്തിൻറെയും യുക്തിയെ മറികടക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് വത്തിക്കാൻറെ അന്താരാഷ്ട്രബന്ധങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യദർശിയായ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നായിൽ ആണവോർജ്ജ അന്താരാഷ്ട്ര ഏജൻസിയുടെ അറുപത്തിയെട്ടാം പൊതുസമ്മേളനം ആരംഭിക്കുന്നതിൻറെ തലേന്ന് ഞായറാഴ്ച്, വിയെന്നായിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് അദ്ദേഹം നവലോക നിർമ്മിതിയെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.
അസ്തിത്വപരമായ പ്രാന്തങ്ങളിൽ കഴിയുന്നവരെ സഹായിക്കുന്നതിന് പാപ്പാ ഊന്നൽ നല്കുന്നത് അനുസ്മരിച്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ ജാതി, മത, വർഗ്ഗ, ഭാഷ ഭേദമന്യേ ഓരോ വ്യക്തിയുടെയും അലംഘനീയമായ മൂല്യം അംഗീകരിക്കുകയും അവരോട് മാന്യതയോടെയും ബഹുമാനത്തോടെയും പെരുമാറുകയും ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: