തിരയുക

കോംഗൊ പ്രജാധിപത്യറിപ്പബ്ലിക്കിലെ സംഘർഷ വേദികളിൽ നിന്ന് പലായനം ചെയ്യുന്ന നിസ്സഹായരായ ജനങ്ങൾ.  കോംഗൊ പ്രജാധിപത്യറിപ്പബ്ലിക്കിലെ സംഘർഷ വേദികളിൽ നിന്ന് പലായനം ചെയ്യുന്ന നിസ്സഹായരായ ജനങ്ങൾ.   (ANSA)

കോംഗൊയിലെ ദക്ഷിണ കിവുവിൽ സമാധാന സംസ്ഥാപനത്തിന് മതസമൂഹങ്ങൾ!

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ സംഘർഷ വേദിയായ തെക്കെ കിവുവിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളും മുസ്ലീങ്ങളും സംയുക്തമായി സമാധാന ദൗത്യവുമായിറങ്ങുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോംഗൊ പ്രജാധിപത്യറിപ്പബ്ലിക്കിൽ വർഷങ്ങളായി സായുധസംഘങ്ങൾ തമ്മിലുള്ള പോരാട്ടത്തിൻറെ വേദിയായ തെക്കെ കിവുവിൽ സമാധാനസംസ്ഥാപന പ്രക്രിയയിൽ വിവിധ മതവിഭാഗങ്ങൾ മുന്നിട്ടിറങ്ങുന്നു.

ഇക്കഴിഞ്ഞ 21-ന് തെക്കെ കിവുവിലെ ബുക്കവുവിൽ നടന്ന മതാന്തരസമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

വിവിധ ക്രൈസ്തവവിഭാഗങ്ങളും മുസ്ലീങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുത്തു. സമാധാനസംസ്ഥാപന പ്രക്രിയയിൽ മതസമൂഹങ്ങളേകുന്ന സംഭാവനകളെ തെക്കെ കിവുവിൻറെ ഗവർണ്ണർ ശ്ലാഘിച്ചു.

രാഷ്ടീയ ആദ്ധ്യാത്മിക വിത്യാസമില്ലാതെ സകലരും സമാധാനത്തിനായുള്ള യത്നത്തിൽ പങ്കുചേരണമെന്ന് ഗവർണ്ണർ പറഞ്ഞു. പ്രേഷിതവാർത്ത ഏജൻസി ഫീദെസ് ആണ് ഈ വിവരങ്ങൾ നല്കിയത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2024, 15:18