തിരയുക

ലെബനനിൽ നിന്നുള്ള കാഴ്ച്ച ലെബനനിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

ആരും യുദ്ധം ആഗ്രഹിക്കുന്നില്ല: ലെബനൻ ആർച്ചുബിഷപ്പ്

സെഡാർ രാജ്യത്തെ ഹിസ്ബുള്ള ടെലികമ്മ്യൂണിക്കേഷനെ ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങളെത്തുടർന്ന്, വടക്കൻ മുന്നണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള ഇസ്രായേൽ സൈന്യത്തിൻ്റെ തീരുമാനത്തെത്തുടർന്ന്, സംഘർഷം വിപുലീകരിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങൾ ജീവിക്കുന്നത്.

ഒളിവിയർ ബോണ്ണൽ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2023 ഒക്ടോബർ  മാസം മുതൽ യുദ്ധത്തിന്റെ ക്രൂരതയ്ക്ക് ഇരകളായ തെക്കൻ ലെബനനിലെ ജനങ്ങൾക്ക് ഒരിക്കൽ കൂടി, ഹിസ്ബുള്ള ടെലികമ്മ്യൂണിക്കേഷനെ ലക്ഷ്യമിട്ടുള്ള സ്ഫോടനങ്ങളെത്തുടർന്ന് , ആശങ്കകൾ വർധിച്ചതായി ലെബനനിലെ ടയർ മാറോനീത്താ ആർച്ചുബിഷപ്പ് ചാർബെൽ അബ്ദുല്ല പങ്കുവച്ചു. സെപ്റ്റംബർ മാസം, 17 മറ്റും 18 തീയതികളിൽ നടന്ന വിദൂര അക്രമങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കുകളേൽക്കുകയും, ചിലർ കൊല്ലപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ഇസ്രായേൽ സൈന്യം അവരുടെ ശക്തി വർധിപ്പിച്ചുകൊണ്ട്, ലബനൻ രാജ്യത്തിൻറെ മറ്റുഭാഗങ്ങളിലേക്കും സൈന്യത്തെ വിന്യസിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച യുദ്ധത്തിന്റെ വിപുലീകരണം ആരും ആഗ്രഹിക്കുന്നില്ല എന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. എന്നാൽ പോരാട്ടങ്ങൾക്ക് നടുവിലും മേഖലയിലുള്ള ക്രൈസ്തവർ തങ്ങളുടെ പ്രാർത്ഥനാജീവിതം അഭംഗുരം മുൻപോട്ടു കൊണ്ടുപോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.

സെപ്റ്റംബർ മാസം  19ആം തീയതി  ലെബനീസ് പ്രധാനമന്ത്രി നാഗിബ് മിക്കാറ്റി, തൻ്റെ രാജ്യത്തിനെതിരെ ഇസ്രായേൽ നടത്തുന്ന "സാങ്കേതികയുദ്ധം" അവസാനിപ്പിക്കാൻ യുഎൻ ഇടപെടണമെന്ന്  ആവശ്യപ്പെട്ടു .

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2024, 12:09