പ്രാഥമികവിദ്യാഭ്യാസത്തിനെത്തിയ അഫ്‌ഗാൻ പെൺകുട്ടികൾ - ഫയൽ ചിത്രം പ്രാഥമികവിദ്യാഭ്യാസത്തിനെത്തിയ അഫ്‌ഗാൻ പെൺകുട്ടികൾ - ഫയൽ ചിത്രം  (ANSA)

അഫ്ഗാനിസ്ഥാനിൽ പതിനഞ്ച് ലക്ഷം പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസസൗകര്യം നിഷേധിക്കപ്പെട്ടു: യൂണിസെഫ്

അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി പെൺകുട്ടികൾക്ക് സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് ഒഴിവാക്കപ്പെടേണ്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ മൂന്ന് വർഷങ്ങളായി, അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബർ 19 വ്യാഴാഴ്ച, സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പെൺകുട്ടികൾക്കുനേരെയുള്ള ഈ വിവേചനത്തെ ഐക്യരാഷ്ട്രസഭാസംഘടന അപലപിച്ചത്.

അഫ്ഗാനിസ്ഥാനിലെ അധികാരം പിടിച്ചെടുത്ത താലിബാൻ ഭരണകൂടം രാജ്യത്ത് പെൺകുട്ടികൾക്ക് സെക്കണ്ടറി സ്കൂൾവിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ നിഷേധിക്കുകയായിരുന്നു. ഇതുവഴി ഏതാണ്ട് പതിനഞ്ച് ലക്ഷം പെൺകുട്ടികൾക്കാണ് ഉന്നതവിദ്യാഭ്യാസസാധ്യതകൾ നഷ്ടമായതെന്ന് കണക്കാക്കപ്പെടുന്നു.

വിദ്യാഭ്യാസം വഴി തങ്ങളുടെ കഴിവുകൾ പൂർണ്ണമായും വളർത്തിയെടുക്കാനുള്ള അവസരണമാണ് പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ടതെന്ന് ശിശുക്ഷേമനിധി എഴുതി. ഇതുപോലെ  പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും, വിദ്യാസമ്പന്നകളായ പെൺകുട്ടികളിലൂടെ സമൂഹത്തിന് ലഭ്യമാകുമായിരുന്ന നന്മകൾ നിഷേധിക്കപ്പെടരുതെന്നും യൂണിസെഫ് എഴുതി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2024, 17:44