തിരയുക

നൈജീരിയയിലെ കത്തോലിക്കാ മെത്രാന്മാർ,30/07/24 നൈജീരിയയിലെ കത്തോലിക്കാ മെത്രാന്മാർ,30/07/24 

വിദേശ കടം ഒരു അടിമത്തം, നൈജീരിയിലെ മെത്രാന്മാർ!

നൈജീരിയയിൽ ദശലക്ഷക്കണക്കിന് പൗരന്മാർ കൊടും ദാരിദ്ര്യത്തിൻറെയും അനിർവചനീയ കഷ്ടപ്പാടുകളുടെയും പിടിയിലായിരിക്കയാണെന്ന് പ്രാദേശിക കത്തോലിക്കമെത്രാന്മാർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിദേശ കടബാദ്ധ്യത ഇന്നത്തെയും നാളത്തെയും തലമുറകളെ സംബന്ധിച്ചിടത്തോളം അടിമത്തത്തിൻറെ നൂതന രൂപമാണെന്ന് ആഫ്രിക്കൻ നാടായ നൈജീരിയയിലെ കത്തോലിക്കാമെത്രാന്മാർ.

അന്നാട്ടിലെ മെത്രാൻസംഘത്തിൻറെ ആഗസ്റ്റ് 22-30 വരെ ഏദൊ സംസ്ഥാനത്തിലെ ഔച്ചിയിൽ ചേർന്ന രണ്ടാം സമ്പൂർണ്ണ സമ്മേളനത്തിൻറെ സമാപന രേഖയിലാണ് മെത്രാന്മാർ ഇത് എടുത്തുകാട്ടിയിരിക്കുന്നത്.

ജനങ്ങൾ അടുത്തയിടെ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങളെക്കുറിച്ചും പരാമർശിക്കുന്ന രേഖ നൈജീരിയായുടെ സമ്പദ്ഘടന വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലിത്തിലാണെന്നും ദശലക്ഷക്കണക്കിന് പൗരന്മാർ കൊടുംദാരിദ്ര്യത്തിൻറെയും അനിർവചനീയ കഷ്ടപ്പാടുകളുടെയും പിടിയിലായിരിക്കയാണെന്നും വ്യക്തമാക്കുന്നു.

സമാധാനപരമായി പ്രകടനനടത്താൻ നൈജീരിയിയലെ ജനത്തെ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും എന്നാൽ പ്രകടനത്തിനിടയിൽ കുറ്റവാളികൾ നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ടെന്നും മെത്രാന്മാർ പറയുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2024, 12:28