ഇറ്റലിയുടെ പ്രസഡൻറ് പാപ്പായ്ക്ക് യാത്രാ മംഗളങ്ങൾ നേർന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ ഇടയസന്ദർശനവേദികൾ പത്രോസിൻറെ സിംഹസാനത്തിൽ നിന്ന് ഭൂമിശാസ്ത്രപരമായി ദൂരത്തും പാപ്പായുടെ അജപാലനാവബോധത്തോടടുത്തുമാണെന്ന് ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല.
ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും വേദികളാക്കി പാപ്പാ സെപ്റ്റംബർ 2-13 വരെ നടത്തുന്ന ഇടയസന്ദർശനത്തിന് ആശംസകൾ നേർന്നുകൊണ്ട് ഈ യാത്രയുടെ ആരംഭദിനത്തിൽ, സെപ്റ്റംബർ 2-ന് തിങ്കളാഴ്ച അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പായുടെ ഈ സന്ദർശനം ഈ നാടുകളിലെ ജനങ്ങൾക്ക് പ്രത്യാശയുടെയും സഹോദര്യത്തിൻറെയും ഭിന്ന സംസ്കാരങ്ങളും ഭിന്ന മതങ്ങളും തമ്മിലുള്ള സംഭാഷണത്തിൻറെയും സാർവ്വത്രിക സന്ദേശമേകുകയും പ്രശ്നപരിഹൃതിക്ക് എല്ലാവരുടെയും സംഭാവന ആവശ്യമാണെന്ന അവബോധം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രസിഡൻറ് മത്തരേല്ല പറയുന്നു.
പാപ്പായുടെ നാല്പത്തിയഞ്ചാമത്തെ വിദേശ അപ്പൊസ്തോലികപര്യടനമാണിത്. പാപ്പാ ഈ യാത്രയിൽ 32814 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: