തിരയുക

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച 

സാമൂഹ്യ പുരോഗതി, സമഗ്രവികസനത്തിൻറെ മൗലിക സ്തംഭം, ആർച്ചുബിഷപ്പ് കാച്ച!

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, അമേരിക്കൻ ഐക്യനാടുകളിലെ, ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ 79-മതു പൊതുയോഗത്തെ ഒക്ടോബർ 4-ന് വെള്ളിയാഴ്ച (04/10/24) സംബോധന ചെയ്തു.സാമൂഹ്യവികസനം ആയിരുന്നു പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമഗ്രവികസനത്തിൻറെ അടിസ്ഥാന സ്തംഭമായ സാമൂഹ്യ വികസനം സാകല്യസംസ്കൃതിയുടെ അഭാവത്തിൽ നേടിയെടുക്കാനകില്ലെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച.

ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം, അമേരിക്കൻ ഐക്യനാടുകളിലെ, ന്യുയോർക്കിൽ, ഐക്യരാഷ്ട്രസഭയുടെ 79-മതു പൊതുയോഗത്തിൽ സാമൂഹ്യവികസനത്തെ അധികരിച്ച് ഒക്ടോബർ 4-ന് വെള്ളിയാഴ്ച (04/10/24) സംസാരിക്കുകയായിരുന്നു.

ഉൾപ്പെടുത്തലിനെക്കുറിച്ചുള്ള പ്രഭാഷണങ്ങളും "വലിച്ചെറിയൽ സംസ്കാരത്തിൻറെ" വ്യാപനവും തമ്മിലുള്ള പൊരുത്തക്കേട് എടുത്തുകാട്ടിയ ആർച്ചുബിഷപ്പ് കാച്ച അത് വ്യക്തികളെ അവരുടെ "ഉപയോഗ"ത്തിലേക്ക് തരം താഴ്ത്തിക്കൊണ്ട് അവരുടെ മനുഷ്യത്വത്തെ ഇല്ലാതാക്കുന്നുവെന്ന് കുറ്റപ്പെടുത്തി. പാർശ്വവത്കൃതരെ കേവലം സേവന സ്വീകർത്താക്കളായി കാണുന്നതിന് പകരം അവരെ സമൂഹത്തിലെ വ്യക്തിഗത അംഗങ്ങളായി കാണേണ്ടത് സുപ്രധാനമാണെന്നും ദരിദ്രരും, ദുർബ്ബലമായ സാഹചര്യങ്ങളിലുള്ളവരും, വൈകല്യമുള്ളവരും, പ്രായമായവരും വസ്തുക്കളല്ല, മറിച്ച്, അവർ വികസനത്തിൻറെ വിഷയങ്ങളും നായകരുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗുരുതരവും വ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉള്ള ദാരിദ്യം ഉന്മൂലനം ചെയ്യേണ്ത് സമഗ്ര മാനവവികസനത്തിന് അനിവാര്യമാണെന്നും ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു. ദൗർഭാഗ്യവശാൽ, ഉപഭോക്തൃത്വം വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ദരിദ്രരുടെ ശബ്ദം പലപ്പോഴും ശ്രവിക്കപ്പെടുന്നില്ലെന്നും, അവരുടെ നിലവിളി ഒരു ക്ഷണികമായ ഒരു സഹതാപം ഉണർത്തിയാൽത്തന്നെ അത് സ്വാർത്ഥതാൽപര്യത്താൽ പെട്ടെന്ന് മുങ്ങിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2024, 12:24