പോളിയോ വാക്സിൻ യജ്ഞം രണ്ടാം ഘട്ടം പോളിയോ വാക്സിൻ യജ്ഞം രണ്ടാം ഘട്ടം  (REUTERS)

ഗാസയിൽ പോളിയോ വാക്സിൻ യജ്ഞം രണ്ടാം ഘട്ടം ആരംഭിച്ചു

പോളിയോ രോഗത്തിന്റെ അപകടസാധ്യത ഏറെയുള്ള ഗാസയിലും, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും യൂണിസെഫ് സംഘടനയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട പോളിയോ വിതരണം നടത്തിവരുന്നു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യുദ്ധത്തിന്റെ ഭീകരത അതിരൂക്ഷമായി തുടരുന്ന ഇസ്രായേൽ- പലസ്തീൻ അതിർത്തി പ്രദേശമായ ഗാസയിൽ പോളിയോ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, അടിയന്തിരപ്രവർത്തനങ്ങളുമായി യൂണിസെഫ് സംഘടന വാക്സിൻ വിതരണം നടത്തുന്നു. വിതരണത്തിന്റെ ആദ്യഘട്ടം വിജയകരമായി കഴിഞ്ഞ മാസം ഗാസയിൽ നടത്തിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു. ഇതിന്റെ രണ്ടാം ഘട്ടമാണ് ഒക്ടോബർ മാസം പതിനാലാം തീയതി ഗാസയിൽ ആരംഭിക്കുന്നത്.

ഗാസയ്‌ക്കൊപ്പം, മധ്യപൂർവേഷ്യയിലെ മറ്റു രാജ്യങ്ങളിലും ഇപ്രകരം പോളിയോ വാക്സിൻ വിതരണം നടത്തുവാനും സംഘടന തീരുമാനിച്ചു. അനിശ്ചിതാവസ്ഥകൾ നിലനിൽക്കുന്ന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും പോളിയോ വാക്സിൻ യൂണിസെഫ് സംഘടന വഴിയായി വിതരണം ചെയ്യും.

കുട്ടികളെയും സമൂഹത്തെയും രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ഈ വാക്സിൻ യജ്ഞം അനിവാര്യമാണ്. ആദ്യഘട്ടത്തിൽ ഏകദേശം 90 ശതമാത്തോളം വിജയകരമായി പൂർത്തീകരിക്കുവാൻ  സാധിച്ചുവെന്നും സംഘടനയുടെ എക്സ് (X) സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

എന്നാൽ യുദ്ധസാഹചര്യത്തിൽ ഇച്ഛാശക്തിയോടെ സേവനം ചെയ്യുന്നവർക്ക് മാത്രമേ യുദ്ധമുഖത്തു വാക്സിൻ വിതരണം ചെയ്യുവാൻ സാധിക്കുകയുള്ളൂവെന്നതിനാൽ, നിരവധി വെല്ലുവിളികളും നിലവിലുണ്ട്. ഉയർന്ന അപകടസാധ്യതയുള്ളതും അനാരോഗ്യകരവുമായ പ്രദേശങ്ങളിലാണ് ഈ രണ്ടാം ഘട്ടത്തിൽ വാക്സിൻ വിതരണം നടത്തുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2024, 11:53