2024-ലെ നൊബേൽ സമാധാനപുരസ്കാരം നേടിയ   നിഹോൺ ഹിദാൻക്യോ സംഘടനയുടെ പ്രതിനിധികൾ 2024-ലെ നൊബേൽ സമാധാനപുരസ്കാരം നേടിയ നിഹോൺ ഹിദാൻക്യോ സംഘടനയുടെ പ്രതിനിധികൾ  (AFP or licensors)

ജപ്പാനിലെ നിഹോൺ ഹിദാൻക്യോ സംഘടനയ്ക്ക് നൊബേൽ സമാധാന പുരസ്കാരം!

1945-ൽ ജപ്പാനിലെ ഹിരോഷിമയിയിലും നാഗസാക്കിയിലുമുണ്ടായ അണുബോംബാക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയാണ് 2024-ലെ സമാധാനപുരസ്കാരം നേടിയ നിഹോൺ ഹിദാൻക്യോ സംഘടന.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

1945-ൽ ജപ്പാനിലെ ഹിരോഷിമയിയിലും നാഗസാക്കിയിലുമുണ്ടായ അണുബോംബാക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയായ നിഹോൺ ഹിദാൻക്യോ ഇക്കൊല്ലത്തെ നൊബേൽ സമാധാന പുരസ്കാരം നേടിയിരിക്കുന്നു.

സ്വീഡനിലെ നാണയമായ 11 ദശലക്ഷം ക്രോണ, 9 കോടിയോളം രൂപയാണ് സമ്മാനത്തുക. ആണവായുധവിരുദ്ധ പ്രവർത്തനങ്ങളാണ് ഈ പ്രസ്ഥാനത്തെ ഈ സമാധാനപുരസ്കാരത്തിന് അർഹമാക്കിയത്.

അണുവായുധവ്യാപനത്തിനും ഉപയോഗത്തിനുമെതിരായ പ്രവർത്തനത്തിലൂടെ ലോകത്തെ ബോധവൽക്കരിക്കാൻ നിഹോൺ ഹിദാൻക്യോ സംഘടന, അതിലെ അംഗങ്ങളുടെ ശാരീരികവും മാനസികവുമായ സഹനങ്ങൾക്കിടയിലും അനുഭവാധിഷ്ഠിതമായ പഠനപ്രചാരണപരിപാടികളിലൂടെ ശ്രമിച്ചുവെന്ന് നൊബേൽ പുരസ്കാരസമിതി വ്യക്തമാക്കി.

ആണവായുധവിമുക്തമായ ഒരു ലോകത്തിനുവേണ്ടിയും ആണവായുധങ്ങൾ ഇനിയൊരിക്കിലും ഉപയോഗിക്കപ്പെടരുതെന്ന് സാക്ഷ്യങ്ങളിലൂടെ കാണുച്ചുതരാനും നടത്തിയ ശ്രമങ്ങളാണ് നിഹോൺ ഹിദാൻക്യോയെ ഈ സമാധാനപുരസ്കാരത്തിന് യോഗ്യമാക്കിയതെന്ന് പുരസ്കാരസമിതിയുടെ അദ്ധ്യക്ഷൻ യൊർഗെൻ വ്വാറ്റ്നെ ഫ്രിഡ്നെസ് പ്രസ്താവിച്ചു. ഹിബക്കുഷ എന്ന പേരിലും നിഹോൺ ഹിദാൻക്യോ സംഘടന അറിയപ്പെടുന്നു. 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2024, 11:28