തിരയുക

ഐക്യരാഷ്ടട്രസഭയുടെ ശിശുക്ഷേമനിധി- യുണിസെഫ്  ഐക്യരാഷ്ടട്രസഭയുടെ ശിശുക്ഷേമനിധി- യുണിസെഫ്  

അക്രമം ഓരോ നാലു മിനിറ്റിലും ഒരു കുഞ്ഞിൻറെ ജീവനെടുക്കുന്നു, യൂണിസെഫ്!

ലോകമെമ്പാടും വ്യാപകമായിരിക്കുന്ന കുട്ടികൾക്കെതിരായ ആക്രമണങ്ങൾക്ക് അറുതിവരുത്തുന്നുതിന് വേണ്ട നടപടി സ്വീകരിക്കേണ്ടത് അടിയന്തിരമാണെന്ന് യൂണിസെഫ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ അനുവർഷം അക്രമത്തിൽ മരണമടയുന്ന കുട്ടികളുടെ സംഖ്യ ശരാശരി 1 ലക്ഷത്തി 30000 വരുമെന്ന് ഐക്യരാഷ്ടട്രസഭയുടെ ശിശുക്ഷേമനിധി- യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.

അക്രമം ഓരൊ 4 മിനിറ്റിലും ഒരു കുഞ്ഞിൻറെ ജീവനപഹരിക്കുന്നുണ്ടെന്ന് യൂണിസെഫ് പറയുന്നു. അതു പോലെതന്നെ ഇന്ന് ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങളിൽ 9 കോടിയോളംപേർ ലൈംഗികാതിക്രമത്തിന് ഇരകളായവരാണെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.

കുട്ടികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു മന്ത്രിതല സമ്മേളനം കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗൊട്ടായിൽ നടക്കാൻപോകുന്ന പശ്ചാത്തലത്തിലാണ് യൂണിസെഫ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ലോകമെമ്പാടും വ്യാപകമായിരിക്കുന്ന കുട്ടികൾക്കെതിരായ ആക്രമണങ്ങൾക്ക് അറുതിവരുത്തുന്നുതിന് വേണ്ട നടപടി സ്വീകരിക്കേണ്ടത് അടിയന്തിരമാണെന്ന് ഈ സംഘടന പറയുന്നു. കുട്ടികൾക്കെതിരെ നടക്കുന്ന ശാരീരികമോ, വൈകാരികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾ ആഗോള പ്രശ്നമാണെന്നും, അത് ഭവനങ്ങളിലും, വിദ്യാലയങ്ങളിലും സമൂഹങ്ങളിലും ഇൻറർനെറ്റിലും നടക്കുന്നുണ്ടെന്നും യൂണിസെഫ് വ്യക്തമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2024, 12:18