യുദ്ധം വരുമാനമാർഗ്ഗമാക്കി ആയുധ നിർമ്മാണ ശാലകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും ആയുധ നിർമ്മാണശാലകളുടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാക്കിയിരിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. അറുപത്തിമൂവായിരത്തി ഇരുനൂറു കോടി ഡോളലേക്ക് (632 000 000 000) വരുമാനം ഉയർന്നുവെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
2022-നെ അപേക്ഷിച്ച് 4.2 ശതമാനം വർദ്ധനവ് വരുമാനത്തിൽ ഉണ്ടായിട്ടുണ്ടെന്നും ആയുധവില്പനയിലൂടെ നൂറു കമ്പനികളാണ് വരുമാനം കൊയ്തിരിക്കുന്നതെന്നും ഇവയിൽ മുന്നിൽ നില്ക്കുന്നത് യൂറോപ്പിലെ ആയുധ വ്യവസായ ശാലകളാണെന്നും സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാനഗവേഷണ സ്ഥാപനം- (സിപ്റി-SIPRI) സിപ്റി വ്യക്തമാക്കുന്നു.
ആയുധവ്യവസായത്തിൽ മുന്നിൽ നില്ക്കുന്ന 100 കമ്പനികളിൽ 41 എണ്ണം അമേരിക്കൻ ഐക്യനാടുകളിലും 27 എണ്ണം യൂറോപ്പിലും 23 എണ്ണം ഏഷ്യ-ഓഷ്യാന നാടുകളിലും, 2 എണ്ണം റഷ്യയിലും 6 എണ്ണം മദ്ധ്യപൂർവ്വദേശത്തും ആണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: