തിരയുക

നിക്കരാഗ്വയിൽ പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികൾ നിക്കരാഗ്വയിൽ പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികൾ  (AFP or licensors)

നിക്കരാഗ്വയുടെ സർക്കാൻ സഭയ്ക്കെതിരായ നിയന്ത്രണങ്ങൾ കർക്കശമാക്കുന്നു !

നിക്കരാഗ്വയിൽ കത്തോലിക്കാ സംഘടനകൾക്കും കത്തോലിക്കാ സർവ്വകലാശാലക്കും വൈദികർക്കും സമർപ്പിതർക്കും എതിരായി ഇക്കൊല്ലം മൊത്തം 275 നടപടികൾ സർക്കാർ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ കത്തോലിക്കാസഭയ്ക്കെതിരായ നിലപാടുകൾ സർക്കാർ കടുപ്പിക്കുന്നു.

തിരുപ്പിറവിതിരുന്നാളിനോടനുബന്ധിച്ച് വീഥികളിൽ പരമ്പരാഗതമായി നടത്തിവരാറുള്ള തിരുജനനത്തിൻറെ ജീവൻതുടിക്കുന്ന ദൃശ്യാവീഷ്ക്കാരങ്ങൾ, ഈ നിയന്ത്രണങ്ങളുടെ ഭാഗമായി, പ്രസിഡൻറ് ദാനിയേൽ ഒർത്തേഗയുടെ ഭരണകൂടം നിരോധിച്ചിരുന്നു.

തിരുപ്പിറവിയാഘോഷ പരിപാടികൾ ദേവാലയത്തിനകത്തുമാത്രമായി ചുരുക്കണമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.  വീഥികളിൽ തിരുജനനരംഗാവിഷ്ക്കാരങ്ങൾ നടത്തുന്നതിന് കടിഞ്ഞാണിടുന്നതിനു വേണ്ടി പോലീസ് ഇടവകദേവാലയങ്ങൾ കയറിയിറങ്ങി വൈദികരെ വിലക്കിയിരുന്നു.

ഇക്കൊല്ലം അതായത്, 2023-ൽ നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്ക്കെതിരായ നടപടികൾ വർദ്ധമാനമായിട്ടുണ്ട്. കത്തോലിക്ക സംഘടനക്കുള്ള വിലക്ക്, കത്തോലിക്കാ സർവ്വകലാശാലകൾ അടപ്പിക്കൽ, വൈദികരുടെയും സമർപ്പിതരുടെയും അറസ്റ്റ് എന്നിവയുൾപ്പടെ 275 കത്തോലിക്കാസഭാവിരുദ്ധ സംഭവങ്ങൾ അന്നാട്ടിൽ അരങ്ങേറിയിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 December 2023, 12:43