തിരയുക

മെത്രാന്മാരുടെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ ചിഹ്നം മെത്രാന്മാരുടെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ ചിഹ്നം 

മെത്രാന്മാരുടെ പതിനാറാം സിഡുയോഗത്തിനു തുടക്കം, ഒക്ടോബർ രണ്ടിന്!

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ സമ്മേളനത്തിൻറെ രണ്ടാമത്തെയും അവസാനത്തെയുമായ ഘട്ടം വത്തിക്കാനിൽ ആരംഭിക്കുന്നു. ഉദ്ഘാടന ദിവ്യബലി ഫ്രാൻസീസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വത്തിക്കാനിൽ ബുധനാഴ്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണസമ്മേളനത്തിൻറെ രണ്ടാംഘട്ടത്തിന് ഒക്ടോബർ 2-ന്, ബുധനാഴ്ച, വത്തിക്കാനിൽ തുടക്കമാകും.

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.30-ന് ഫ്രാൻസീസ് പാപ്പായുടെ മുഖ്യകർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സാഘോഷമായ സമൂഹ ദിവ്യബലിയോടെ ആയിരിക്കും ഈ സിനഡു സമ്മേളനം ആരംഭിക്കുക. ഈ ദിവ്യബലിയിൽ 70-ൽപ്പരം കർദ്ദിനാളാന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുൾപ്പെടെ മൊത്തം നാനൂറോളം പേർ സഹകാർമ്മികരായിരിക്കും.

ഈ  സിനഡുയോഗത്തിന് ഒരുക്കമായ ദ്വിദിന ധ്യാനം തിങ്കൾ, ചൊവ്വ ദിനങ്ങളിൽ നടന്നു. ഈ സിനഡു സമ്മേളനത്തിൻറെ സാർവ്വത്രികസഭാതലത്തിലുള്ള പ്രഥമ ഘട്ടം വത്തിക്കാനിൽ 2023 ഒക്ടോബറിലായിരുന്നു. 2021-ലായിരുന്നു പ്രാദേശിക സഭാതലത്തിൽ ഈ സിനഡിൻറെ വിവിധ ഘട്ടങ്ങൾ ആരംഭിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2024, 12:18