സമൂഹമൈത്രിയും സാർവ്വത്രിക സാഹോദര്യവും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മനുഷ്യവ്യക്തിയുടെ മൂല്യമെന്തെന്ന് എല്ലായ്പ്പോഴും മനസ്സിലാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
തൻറെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലിതൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (05/02/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
"സാമൂഹ്യ സൗഹൃദവും വിശ്വസാഹോദര്യവും ഉണ്ടാകണമെങ്കിൽ എല്ലായിടത്തും എല്ലായ്പ്പോഴും ഒരു മനുഷ്യൻറെ, ഒരു വ്യക്തിയുടെ മൂല്യം എത്രമാത്രമാണ് എന്നത് അംഗീകരിക്കേണ്ടത് അനിവാര്യവ്യവസ്ഥയാണ്” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: C’è un riconoscimento basilare, essenziale da compiere per camminare verso l’amicizia sociale e la fraternità universale: rendersi conto di quanto vale un essere umano, quanto vale una persona, sempre e in qualunque circostanza. #FratelliTutti
EN: Social friendship and universal fraternity necessarily call for an acknowledgement of the worth of every human person, always and everywhere. #FratelliTutti
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: