പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക 

പരിസ്ഥിതി സൗഹാർദ്ദപരമായി ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

പ്രകൃതിക്കിണങ്ങുന്ന തിരഞ്ഞെടുപ്പുകൾ നടത്താനുള്ള ധൈര്യത്തിനായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്റ്റംബർ മാസത്തേക്കുള്ള പ്രാര്ഥനാനിയോഗങ്ങൾ അടങ്ങിയ വീഡിയോ സന്ദേശം പുറത്തിറക്കിയ അവസരത്തിലാണ് ട്വിറ്ററിലൂടെ, എല്ലാവരും ശാന്തവും, പരിസ്ഥിതി സൗഹാർദ്ദപരവുമായ ജീവിതശൈലി തിരഞ്ഞെടുക്കാനുള്ള ധൈര്യപൂർവ്വമായ തീരുമാനങ്ങൾ എടുക്കാൻവേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞത്.

സെപ്റ്റംബർ മാസത്തേക്കുള്ള പ്രാര്ഥനാനിയോഗത്തിൽ, എപ്രകാരം ഭൂമിയെ പരിപാലിക്കാൻ സാധിക്കുമെന്ന് യുവജനങ്ങളിൽനിന്ന് എല്ലാവര്ക്കും പഠിക്കാമെന്ന് പറഞ്ഞ പാപ്പാ, തന്റെ ട്വിറ്റർ സന്ദേശത്തിൽ, ലളിതവും, പരിസ്ഥിതി സൗഹൃദപരമായി ജീവിക്കാൻ ദൃഢനിശ്ചയത്തോടെ പരിശ്രമിക്കുന്ന യുവാക്കളെക്കുറിച്ച് നമുക്ക് സന്തോഷിക്കാമെന്നും എഴുതി.

മറ്റൊരു ട്വിറ്റര് സന്ദേശത്തിലൂടെ നമ്മുടെ പൊതുഭാവനമായ ഭൂമിക്കുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാ ക്രൈസ്‌തവവിശ്വാസികളെയും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.


വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ, അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.

EN: We pray that we all will make courageous choices for a simple and environmentally sustainable lifestyle, rejoicing in our young people who are resolutely committed to this.

IT: Preghiamo affinché tutti facciamo scelte coraggiose per uno stile di vita sobrio ed ecosostenibile, rallegrandoci per i giovani che vi si impegnano risolutamente.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2021, 15:53