ഭൂമിക്കായി പ്രാർത്ഥിക്കുക, പ്രവർത്തിക്കുക; ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സൃഷ്ടാവുമായും മറ്റ് സൃഷ്ടികളുമായുള്ള ബന്ധം പുതുക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, സൃഷ്ടലോകത്തിനുവേണ്ടിയുള്ള പ്രാർത്ഥനയ്ക്കുമായുള്ള ദിവസമായ സെപ്തംബർ ഒന്നിന്, നമ്മുടെ പൊതുഭവനമായ ഭൂമിക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഭൂമിയിൽ പലയിടങ്ങളിലും ഗുരുതരമായ പരിസ്ഥിതി പ്രതിസന്ധികളും, അതുമായി ബന്ധപ്പെട്ട മറ്റ് പ്രതിസന്ധികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്, എല്ലാ ക്രസ്തവരോടും എല്ലാവരുടെയും പൊതുഭവനമായ ഭൂമിക്കായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും പാപ്പാ ആവശ്യപ്പെട്ടത്. സൃഷ്ടിയുടെ സമയം എന്ന പേരിൽ ഹാഷ്ടാഗോടുകൂടി എഴുതിയ ട്വിറ്റര് സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഒരു ആഹ്വാനം സെപ്തംബർ ഒന്നാം തീയതി നടത്തിയത്.
വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ, അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.
EN: Today we celebrate the World Day of Prayer for the Care of Creation. Let us #PrayTogether with our brothers and sisters of various Christian confessions and work for our common home at this time of serious planetary crisis. #SeasonOfCreation
IT: Oggi celebriamo la Giornata mondiale di preghiera per la cura del creato. #PreghiamoInsieme con i fratelli e le sorelle di diverse confessioni cristiane e operiamo per la nostra casa comune, in questi tempi di grave crisi planetaria. #TempodelCreato
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: