തിരയുക

CANADA-VATICAN-RELIGION-POPE-INDIGENOUS CANADA-VATICAN-RELIGION-POPE-INDIGENOUS 

കാനഡയുടെ പ്രധാനമന്ത്രിയുമായി പാപ്പാ

ജൂലൈ 24 മുതൽ 30 വരെ കാനഡയിലേക്ക് "അനുതാപ തീർത്ഥാടനം" നടത്തുന്ന ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയേഴാം അപ്പോസ്തോലിക യാത്രയുടെ നാലാം ദിനത്തിൽ കാനഡയുടെ പ്രധാന മന്ത്രിയെ പാപ്പാ സന്ദർശിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച

ജൂലൈ 27 ആം തിയിതി, വൈകുന്നേരം പ്രാദേശീക സമയം 5.20ന് പാപ്പാ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡെവുമായി കൂടിക്കാഴ്ച നടത്തി.

കാനഡയുടെ പ്രധാനമന്ത്രി

കാനഡയുടെ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡെവ്, കനേഡിയൻ മു൯ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനായി 1971-ൽ ഒട്ടാവയിൽ ജനിച്ചു. തലസ്ഥാനത്തെ മക്ഗിൽ സർവ്വകലാശാലയിൽ നിന്ന് സാഹിത്യം പഠിച്ച അദ്ദേഹം 1994-ൽ ബിരുദം നേടി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് നിരവധി വർഷങ്ങളായി അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു. അദേഹം കനേഡിയൻ അവലാഞ്ച് ഫൗണ്ടേഷന്റെ ബോർഡ് അംഗവും യുവജനങ്ങൾക്കും പരിസ്ഥിതിക്കും വേണ്ടി വാദിക്കുന്ന കാറ്റിവിക് എന്ന ഉപവി പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമാണ്. 2008-ൽ അദ്ദേഹം ആദ്യമായി കനേഡിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ അദ്ദേഹം ലിബറൽ പാർട്ടിയുടെ നേതാവായി. അദ്ദേഹത്തെ അത് 2015-ൽ വിജയത്തിലേക്ക് നയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സീറ്റുകളുള്ള പാർട്ടി ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിച്ചു. 2019 ൽ അദ്ദേഹം രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  ജസ്റ്റി൯ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. 

ഇദ്ദേഹവുമായുള്ള  കൂടികാഴ്ചയ്ക്ക് ശേഷം പാപ്പായും, കാനഡയുടെ ഗവർണർ ജനറലും ഔദ്യോഗിക ഫോട്ടോ എടുക്കുന്നതിനായി ടെറസിലേക്ക് പോയി. തുടർന്ന് സമീപത്തുള്ള മുറിയിൽ വച്ച് പാപ്പാ അധികാരികളുമായും കൂടിക്കാഴ്ച നടത്തി.  ഈ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു 5.45ന് സിവിൽ അധികാരികൾ, തദ്ദേശീയ ജനങ്ങളുടെ പ്രനിധികൾ, നയതന്ത്രജ്ഞന്മാർ എന്നിവരുമായി കൂടിക്കാഴ്ച. തദവസരത്തിൽ നൂറോളം പേർ അവിടെ സന്നിഹിതരായിരുന്നു. ഗവർണർ ജനറൽ പാപ്പയ്‌ക്ക്‌ ആശംസകൾ അർപ്പിച്ചു. അവരുടെ ആശംസയെ തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നൽകി.

പ്രഭാഷണത്തിന് ശേഷം ഗവർണർ ജനറലും, പ്രധാനമന്ത്രിയും പാപ്പയെ യാത്രയയ്ക്കുന്നതിനായി പ്രവേശന കവാടത്തിലേക്ക് അനുഗമിച്ചു. അവിടെ നിന്ന് രണ്ട് കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്ന അതിരൂപത മെത്രാസന മന്ദിരത്തിലേക്ക് 6.15 ന് പാപ്പാ കാറിൽ യാത്രയായി. Citadelle de Québec-ൽ നിന്ന് ഇറങ്ങിയ ശേഷം പാപ്പാ കാറിൽ നിന്നുമിറങ്ങി പാപ്പാ മൊബൈലിലാണ് യാത്ര തുടർന്നത്.

അതിരൂപത മെത്രാസന മന്ദിരം

വാസ്തുശിൽപി തോമസ് ബെയ്ലെർജിന്റെ പദ്ധതി പ്രകാരം1844-നും 1847-നും ഇടയിൽ ക്വബെക്കിലെ മെത്രാന് വേണ്ടി നിർമ്മിക്കപ്പെട്ടതാണ് ഈ മെത്രാസന മന്ദിരം. Rue Port-Dauphin-നെ അഭിമുഖീകരിക്കുന്ന ഈ മൂന്ന് നില കെട്ടിടം നിർമ്മാണത്തിന് തൊട്ടുപിന്നാലെ അതിന്റെ പടിഞ്ഞാറൻ ഭാഗം കൊണ്ട് വിപുലീകരിക്കപ്പെട്ടു. 1880-കളുടെ അവസാനത്തിൽ, മേൽക്കൂരയിൽ ഉണ്ടായ തീപിടുത്തത്തിൽ, ഒരു താഴികക്കുടം അപ്രത്യക്ഷമാകാനിടയാകുകയും ചെയ്തു.1903-ൽ, വാസ്തുശിൽപിയായ François-Xavier Berlinguet  ഫ്രാൻസ്വാ-സ സി ബെർലിംഗെ ഈ കെട്ടിടം പുതുക്കിപ്പണിയുകയും നഗര ഭൂപ്രകൃതിയും നദിയിൽ നിന്നുള്ള കാഴ്ചയും മെച്ചപ്പെടുത്തുന്നതിനായി ബാൽക്കണിയും തൂണുകളും കൊണ്ട് പിറകുവശത്തെ മുഖപ്പ് സമ്പന്നമാക്കുകയും ചെയ്തു.  വളരെക്കാലമായി രൂപതയുടെ ഭരണ, അജപാലന ശുശ്രൂഷകളുടെ കേന്ദ്രമായിരുന്ന ഈ കെട്ടിടം ഇന്ന് മെത്രാൻ വസതിയായി ഉപയോഗിക്കുന്നു. മെത്രാസന മന്ദിരത്തിൽ പാപ്പാ പ്രാദേശിക സമയം 6.40ന് എത്തിചേർന്നു. അവിടെ പാപ്പാ സ്വകാര്യ അത്താഴം കഴിച്ച് വിശ്രമിച്ചു.

പാപ്പാ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡെവുമായി
പാപ്പാ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡെവുമായി

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 July 2022, 15:28