സ്നേഹപൂർവ്വം നമ്മെ നോക്കുന്ന ദൈവത്തിലേക്ക് ധ്യാനാത്മകപ്രർത്ഥനയിലൂടെ ഉയരുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ധ്യാനാത്മകമായ പ്രാർത്ഥന, നമ്മെ സ്നേഹത്തോടെ നോക്കുന്ന ദൈവത്തിന് മുൻപിലേക്കാണ് കൊണ്ടുവരുന്നതെന്നും, അവന്റെ നോട്ടം, ലോകത്തെ കാരുണ്യത്തിന്റെ കണ്ണുകളോടെ നോക്കിക്കാണാൻ നമ്മുടെ ആത്മാവിനെ പ്രകാശിപ്പിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ.
ഡിസംബർ 7 വ്യാഴാഴ്ച ട്വിറ്ററിൽ നൽകിയ സന്ദേശത്തിലാണ്, ധ്യാനാത്മകമായ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്. പ്രാർത്ഥന (#prayer) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.
"നമ്മെ സ്നേഹപുരസ്സരം നോക്കുന്ന ദൈവത്തിന് മുൻപിലാണ്, ധ്യാനാത്മകമായ പ്രാർത്ഥന നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.ആ നോട്ടത്തിന്റെ പ്രകാശം നമ്മുടെ ആത്മാവിനെ പ്രകാശിപ്പിക്കുകയും, ലോകത്തെ ധ്യാനിക്കാൻ ആത്മാവിന് കാരുണ്യത്തിന്റെ കണ്ണുകൾ നൽകുകയും ചെയ്യുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
EN: Contemplative #prayer places us before God who looks upon us with love. The light of that gaze illuminates our spirit, giving it eyes of mercy to contemplate the world.
IT: La #preghiera contemplativa ci pone davanti a Dio che ci guarda con amore. La luce di quello sguardo illumina il nostro spirito, gli dà occhi di misericordia per contemplare il mondo.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: