തിരയുക

ഫ്രാൻസീസ് പാപ്പാ ഒരു മതാന്തര യോഗത്തിൽ, 2023 സെപ്റ്റംബറിൽ മംഗോളിയ സന്ദർശിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ ഒരു മതാന്തര യോഗത്തിൽ, 2023 സെപ്റ്റംബറിൽ മംഗോളിയ സന്ദർശിച്ച വേളയിൽ  (AFP or licensors)

മതാന്തരസംവാദം പകരംവയ്ക്കാനാവാത്ത അടിയന്തിര സേവനം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം:ലോക മതാന്തര ഐക്യവാരം (World Interfaith Harmony Week).

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മതാന്തരസംഭാഷണം സമാധാന സരണിയാണെന്ന് മാർപ്പാപ്പാ.

ലോക മതാന്തര ഐക്യവാരം (World Interfaith Harmony Week) ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അതിൻറെ അതിൻറെ ആംഗല ചരുക്കസംജ്ഞ, “ഡബ്ല്യു ഐ എച്ച് ഡബ്ല്യു”  (#wihw2024)  എന്ന ഹാഷ്ടാഗോടുകൂടി  മൂന്നാം തീയതി  ശനിയാഴ്‌ച (03/02/24)   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“മതാന്തര സംവാദത്തിൻറെ സരണി സമാധാനത്തിൻറെയും സമാധാനത്തിനു വേണ്ടിയുള്ളതുമായ ഒരു പൊതു പാതയാണ്, അതിനാൽ അത് അനിവാര്യവും മാറ്റാനാവാത്തതുമാണ്. സകലത്തിൻറെയും സ്രഷ്ടാവിൻറെ സ്തുതിക്കും മഹത്വത്തിനുമായി, മനുഷ്യരാശിക്കുള്ള അടിയന്തിരവും പകരം വയ്ക്കാനാകാത്തതുമായ സേവനമാണ് മതാന്തര സംവാദം. #wihw2024 ”.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La via del dialogo interreligioso è una via comune di pace e per la pace, e come tale è necessaria e senza ritorno. Il dialogo interreligioso è un servizio urgente e insostituibile all’umanità, a lode e gloria del Creatore di tutti. #wihw2024

EN: Interreligious dialogue is a shared path to peace and on behalf of peace. As such, it is necessary and irrevocable. Interreligious dialogue is an urgently-needed and incomparable service to humanity, which gives praise and glory of the Creator of all. #wihw2024

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2024, 13:00