തിരയുക

ഫ്രാ൯സിസ് പാപ്പാ. ഫ്രാ൯സിസ് പാപ്പാ.  (ANSA)

പാപ്പാ: സമാധാനം സ്ത്രീകളിൽ നിന്നാണ് പിറക്കുന്നത്

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"സ്ത്രീകൾ ലോകത്തെ കൂടുതൽ മനോഹരമായ ഒരു ഇടമാക്കുന്നു; അവർ അതിനെ സംരക്ഷിക്കുകയും സജ്ജീവമായി നിലനിർത്തുകയും ചെയ്യുന്നു. അവർ നവീകരണത്തിന്റെ വരദാനവും, ഉൾചേർക്കലിന്റെ ആലിംഗനവും, നമ്മുടെ ജീവിതം ദാനമായി മാറ്റാനുള്ള ധൈര്യവും പകരുന്നു. സമാധാനം സ്ത്രീകളിൽ നിന്നാണ് പിറക്കുന്നത്അമ്മമാരുടെ ആർദ്രതയിൽ നിന്നാണ് അത് ആരംഭിക്കുന്നതും വീണ്ടും തെളിയുന്നതും."

മാർച്ച് എട്ടാം തിയതി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍  #Women എന്ന രണ്ട് ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ X അക്കൗണ്ട് സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2024, 13:27