തിരയുക

ആമസോൺ വംശജനായ ഒരാളെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചപ്പോൾ ആമസോൺ വംശജനായ ഒരാളെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചപ്പോൾ  

നല്ല ജീവിതം ഒത്തൊരുമയുടേതാണ്: ഫ്രാൻസിസ് പാപ്പാ

ആഗോള ആദിവാസി ദിനമായ ആഗസ്റ്റ് മാസം ഒൻപതാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച എക്സ് (X) സന്ദേശം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം ഒൻപതാം തീയതി, ആഗോള ആദിവാസി ദിനമായി ആചരിക്കുന്നു. തദവസരത്തിൽ ആദിവാസികളായ സഹോദരങ്ങളുടെ വിജ്ഞാനവൈശിഷ്ട്യതയെ എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ എക്സിൽ(X) ഹ്രസ്വസന്ദേശം കുറിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ് :

"ആദിവാസികളായവരുടെ ജ്ഞാനം എന്നത് നല്ല ജീവിതത്തിന്റെ ജ്ഞാനമാണ്. നന്നായി ജീവിക്കുക എന്നാൽ, അത് മധുരതരമായിരിക്കണമെന്നില്ല. മറിച്ച് നല്ല ജീവിതം എന്നത് സൃഷ്ടിയുമായി ഇണങ്ങി ജീവിക്കുന്നതിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു."

IT: La saggezza dei popoli indigeni è anche la saggezzßa del “buon vivere”. Il “buon vivere” non è il dolce far niente. Il buon vivere è vivere in armonia con il creato. #IndigenousPeoplesDay

EN: The wisdom of indigenous peoples is the wisdom of good living. “Living well” is not the easy life; it is living in harmony with Creation. #IndigenousPeoplesDay

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2024, 14:55