മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഭാരതത്തിലെ ക്രൈസ്തവ നേതാക്കൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഭാരതത്തിലെ 11 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരിക്കുന്ന കടുത്ത മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവൈക്യ വേദി (United Christian Forum -UCF) അഭ്യർത്ഥിക്കുന്നു.
ജൂലൈ 20-ന് ശനിയാഴ്ച കേന്ദ്ര ന്യൂനപക്ഷവകുപ്പു മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് ക്രൈസ്തവൈക്യവേദിയുടെ എട്ടംഗ പ്രതിനിധിസംഘം ഈ ആവശ്യം ഉന്നയിച്ചത്.
മതപരിവർത്തന നിരോധന നിയമം ക്രൈസ്തവർക്കെതിരെ ഒരു ആയുധമായി ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്ന വസ്തുത ഈ പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.പരിദേവനങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി കിരൺ സമ്മതിച്ചിട്ടുണ്ടെന്ന് ക്രൈസ്തവൈക്യവേദിയുടെ പ്രതിനിധി എ.സി.മൈക്കിൾ വെളിപ്പെടുത്തി.
ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമം കർശനമായി നടപ്പിലാക്കിയിരിക്കുന്നത്. പീഢനങ്ങൾ, കൊലപാതകം, വ്യജകുറ്റാരോപണങ്ങൾ, സാമൂഹ്യ ബഹിഷ്ക്കരണങ്ങൾ, ശവമടക്കിനുള്ള സ്ഥലം നിഷേധിക്കൽ തുടങ്ങിയ വിവിധങ്ങളായ 725-ലേറെ ക്രിസ്തീയവിരുദ്ധ സംഭവങ്ങൾ 2023-ൽ നടന്നിരുന്നു.നടപ്പുവർഷത്തിൽ ജൂൺ അവസാനം വരെ 361 ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: