തിരയുക

പോഷണക്കുറവിൻറെ ഹൃദയഭേദക ദൃശ്യം പോഷണക്കുറവിൻറെ ഹൃദയഭേദക ദൃശ്യം  (AFP or licensors)

കുട്ടികളും കൗമാരക്കാരും പോഷണവൈകല്യത്തിൻറെ പിടിയിൽ, യുണിസെഫ്!

ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിൻറെയും ആരോഗ്യസേവനത്തിൻറെയും ഇതര അവശ്യസേവനങ്ങളുടെയും അഭാവം പോഷണവൈകല്യ പ്രശ്നത്തിന് ആക്കം കൂട്ടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യപൂർവ്വദേശത്തും വടക്കെ ആഫ്രിക്കയിലും കുട്ടികളും കൗമാരപ്രായക്കാരുമുൾപ്പടെ എട്ടുകോടിയോളം പേർ ഏതെങ്കിലും തരത്തിലുള്ള പോഷണവൈകല്യം അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF).

ആ പ്രദേശങ്ങളിലെ കുട്ടികളിൽ മൂന്നിൽ ഒരു ഭാഗമാണിതെന്ന് ഈ സംഘടന വ്യക്തമാക്കുന്നു. ആ പ്രദേശത്തു തന്നെ അമിതഭാരവും അമിതവണ്ണവുമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും സംഖ്യ 5 കോടി 50 ലക്ഷം വരുമെന്നും വടക്കെ ആഫ്രിക്കയിൽ 90 ലക്ഷം യുവതികൾ ഭാരക്കുറവുള്ളവരാണെന്നും യുണിസെഫ് പറയുന്നു.

ആ പ്രദേശങ്ങളിലെ ഇപ്പോഴത്തെ അവസ്ഥ നിലവിലുള്ള സംഘർഷങ്ങളും പ്രതിസന്ധികളും മറ്റുതരത്തിലുള്ള വെല്ലുവിളികളും മൂലം കൂടുതൽ വഷളാകുന്ന അപകടമുണ്ടെന്ന് യുണിസെഫ് മുന്നറിയിപ്പു നല്കുന്നു.  ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിൻറെയും ആരോഗ്യസേവനത്തിൻറെയും ഇതര അവശ്യസേവനങ്ങളുടെയും അഭാവം പോഷണവൈകല്യ പ്രശ്നത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും ഈ സംഘടന പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 August 2024, 12:16