തിരയുക

പാപ്പായും ഇയറോണിമോസ് രണ്ടാമനും... പാപ്പായും ഇയറോണിമോസ് രണ്ടാമനും... 

ഓർത്തഡോക്സ് സഭയുടെ തലവന്മാരുമായി കൂടിക്കാഴ്ചകൾ

സൈപ്രസ്- ഗ്രീസ് സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയിൽ പതിവുള്ളതുപോലെ മാധ്യമ പ്രവർത്തകരുമായി വിമാനത്തിൽ വച്ചു നടത്തിയ കൂടിക്കാഴ്ചയിൽ വേരാ ഷെർബക്കോവാ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞവസരത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഓർത്തഡോക്സ് സഭയുടെ തലവന്മാരുമായി നടത്തുന്ന കൂടിക്കാഴ്ചകളെയും പാത്രിയാർക്ക് കിരിളുമായി നടത്താനുദ്ദേശിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ചും  വേരാ ഷെർബക്കോവാ ഉന്നയിച്ച ചോദ്യത്തിനും പാപ്പാ ഉത്തരം നൽകി. ഒരേ മാതൃസഭയുടെ മക്കളായ സഹോദരങ്ങൾ തമ്മിൽ കണ്ടു മുട്ടുന്നതിൽ പെരുമാറ്റ ചട്ടങ്ങളൊന്നുമില്ല എന്നും ഒരു കുടുംബത്തിലെ സഹോദരങ്ങൾ തമ്മിൽ കലഹിക്കാം എന്നാൽ ഇവ ചില പാരമ്പര്യങ്ങളും ചരിത്രങ്ങളും കൊണ്ടുവന്ന വിഭാഗീയതകളാണ്.

മുഖത്തോടു മുഖം നോക്കി സംസാരിക്കാൻ തങ്ങൾക്കു കഴിയും. എന്നാൽ ഒരുമിച്ച് പ്രവർത്തിക്കാനും ഐക്യപ്പെടാനും പരിശ്രമിക്കണം. ദൈവശാസ്ത്രജ്ഞർ അവരുടെ അന്വേഷണങ്ങൾ തുടർന്ന് തങ്ങളെ ശരിയായ ഐക്യത്തെ മനസ്സിലാക്കിത്തരാൻ പരിശ്രമിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. അതേസമയം  നമുക്ക്  ഒരുമിച്ച് പ്രാർത്ഥിച്ചും  ഉപവിപ്രവർത്തികൾ ചെയ്തും മുന്നോട്ടു പോകാം. ബാക്കി കാര്യങ്ങൾ ദൈവശാസ്ത്രജ്ഞർക്ക് വിടാമെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2021, 15:05