കുടിയേറ്റക്കാരുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാഗരീകത വിനാശത്തിൽ
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കുടിയേറ്റം മെഡിറ്ററേനിയന്റെ മാത്രം പ്രശ്നമല്ല എന്നും പോളണ്ടിൽ നിന്നും റഷ്യയിൽ നിന്നും ജർമ്മനിയിലെ പുതിയ ഭരണകൂടത്തിൽ നിന്നും എന്താണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നതെന്നായിരുന്നു മാനുവൽ ഷാർത്സിന്റെ ചോദ്യം.
കുടിയേറ്റം തടയാൻ ശ്രമിച്ച് മതിലുകളും കമ്പിവേലികളും നിർമ്മിക്കുന്നത് ഇന്നത്തെ ഒരു ഫാഷനാണ്. എന്നാൽ അത് കാലങ്ങൾക്ക് മുമ്പ് തങ്ങളും കുടിയേറ്റക്കാരായിരുന്നു എന്ന ചരിത്രം മറന്നു കൊണ്ടുള്ള ഒരു പെരുമാറ്റണെന്ന് പാപ്പാ പറഞ്ഞു. കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് എളുപ്പമല്ല എങ്കിലും ഓരോ സർക്കാരും എത്ര പേരെ തങ്ങൾക്ക് സ്വീകരിക്കാനാവും എന്ന് ഒരു ധാരണ രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കുടിയേറ്റക്കാരെ സ്വീകരിച്ച് അവരെ ഉപേക്ഷിക്കുകയല്ല മറിച്ച് പിൻതുടരുകയും, പ്രോൽസാഹിപ്പിക്കുകയും സമൂഹത്തിൽ സമന്വയിപ്പിക്കുകയും വേണം. ഒരു രാജ്യത്തിന് ഒരു പ്രത്യേക സംഖ്യയിൽ കൂടുതൽ സ്വീകരിക്കാനാവില്ലെങ്കിൽ കുടിയേറ്റക്കാരുടെ വിതരണങ്ങളെക്കുറിച്ച് മറ്റുള്ള രാജ്യങ്ങളുമായി ചർച്ച ചെയ്യണം. ഇവിടെയാണ് യൂറോപ്യൻ യൂണിയന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചത്. ബൽജിയത്ത് കുടിയേറ്റക്കാരൻ നടത്തിയ കൂട്ടക്കൊല അവരെ സമൂഹത്തിൽ സമന്വയിപ്പിക്കാതെ വന്നതിന്റെ ഫലമാണെന്ന് വിരൽ ചൂണ്ടിയ പാപ്പാ കുടിയേറ്റക്കാരുടെ പ്രശ്നം പരിഹരിക്കാതെ വന്നാൽ അത് നാഗരീകതയുടെ തന്നെ വിനാശമാകും എന്ന് മുന്നറിയിപ്പും നൽകി. അതിനാൽ യൂറോപ്പിലെ സർക്കാറുകൾ ഒരു ഉടമ്പടിയിൽ എത്താൻ ശ്രമിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സമൂഹത്തിലെ കുടിയേറ്റക്കാരുടെ സമന്വയത്തിന് സ്വീഡന്റെ മാതൃകയെ പുകഴ്ത്തിയ പാപ്പാ ഏഥൻസിൽ കുടിയേറ്റക്കാരും നാട്ടുകാരും ഒരുമിച്ചു പഠിക്കുന്ന ഒരു ബോർഡിംഗ് സ്ക്കൂൾ സന്ദർശിച്ചതും സംസ്കാരങ്ങളുടെ കൂട്ടായ്മ കണ്ടതും അവർ ഗ്രീസിന്റെ ഭാവിയാണെന്ന് പരിഭാഷകൻ വിവരിച്ചതും പാപ്പാ എടുത്തു പറഞ്ഞു. സമൂഹ സമന്വയം കുടിയേറ്റത്തിന്റെ കാര്യത്തിൽ വളരെ പ്രധാനമർഹിക്കുന്ന ഘടകമാന്നെന്നത് ഫ്രാൻസിസ് പാപ്പാ പ്രത്യേകം അടിവരയിട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: