ഡിസംബർ എട്ടാം തിയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശം നൽകുന്നു.  ഡിസംബർ എട്ടാം തിയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശം നൽകുന്നു.   (VATICAN MEDIA Divisione Foto)

പാപ്പാ: കർത്താവിന്റെ ദാനങ്ങളെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കുക, അവയുടെ മൂല്യം വിലമതിക്കുക

ഡിസംബർ എട്ടാം തിയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാ പരിപാടിയിൽ സുവിശേഷത്തെ അടിസ്ഥാനമാക്കി പാപ്പാ സന്ദേശം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന യേശുവിന്റെ ജനനത്തെക്കുറിച്ച് മറിയത്തോടു പറയുന്ന രംഗത്തെ (ലൂക്കാ 1, 26-38) കുറിച്ച് പറഞ്ഞ പാപ്പാ പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ പരിശുദ്ധ കന്യാകമറിയം എങ്ങനെ കാത്തു സൂക്ഷിച്ചു എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന അവളുടെ രണ്ട് മനോഭാവങ്ങളെക്കുറിച്ച്  വിശദീകരിച്ചു. ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് ആ രണ്ട് മനോഭാവങ്ങളെന്ന് പാപ്പാ പങ്കുവച്ചു.

ഒന്നാമത്ത മനോഭാവം: ആശ്ചര്യം

ദൈവദൂതന്റെ വാക്കുകൾ മറിയത്തെ വളരെയധികം അസ്വസ്ഥയാക്കിയെന്ന് ലൂക്കാ സുവിശേഷകൻ തന്നെ രേഖപ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ചു കൊണ്ട് ദൈവത്തിന്റെ കൃപ നിറഞ്ഞവൾ എന്ന വാക്ക് അവളെ ആശ്ചര്യപ്പെടുത്തുകയും, സ്തബ്ധയാക്കുകയും, അസ്വസ്ഥയാക്കുകയും ചെയ്തു: "കൃപ നിറഞ്ഞവൻ" എന്ന് സ്വയം വിളിക്കുന്നത് കേൾക്കുമ്പോൾ അവൾ ആശ്ചര്യപ്പെടുന്നു, അതായത് ദൈവസ്നേഹത്താൽ നിറയുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു മനോഭാവമാണ്: കർത്താവിന്റെ ദാനങ്ങളുടെ മുന്നിൽ ആശ്ചര്യപ്പെടുക, അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കുക, അവയുടെ മൂല്യം വിലമതിക്കുക, അവ കൊണ്ടുവരുന്ന വിശ്വാസത്തിലും ആർദ്രതയിലും സന്തോഷിക്കുക. ദൈനംദിന പ്രശ്നങ്ങളെക്കുറിച്ചു മാത്രമല്ല, ദൈവത്തിന്റെ  ദാനങ്ങളെക്കുറിച്ചും ലഭിച്ച നന്മയെക്കുറിച്ചും വിനയപൂർവ്വം സംസാരിച്ചുകൊണ്ട് ഈ വിസ്മയം മറ്റുളളവരുടെ മുമ്പാകെ പ്രകടമാക്കേണ്ടതും പ്രധാനമാണ്. പാപ്പാ വ്യക്തമാക്കി.

നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ദൈവത്തിന്റെ  വചനങ്ങളിൽ ആശ്ചര്യപ്പെടേണ്ടതെങ്ങനെയെന്ന് എനിക്കറിയാമോ? ചില സമയങ്ങളിൽ ഞാൻ അത്ഭുതം കൊണ്ട് നിറയുകയും അത് ആരോടെങ്കിലും പങ്കിടുകയും ചെയ്യുന്നുണ്ടോ? പാപ്പാ ആവശ്യപ്പെട്ടു.

രണ്ടാമത്തെ മനോഭാവം: ലളിതമായ കാര്യങ്ങളിലുള്ള വിശ്വസ്തത

മംഗളവാർത്തയ്ക്ക് മുമ്പ് സുവിശേഷം മറിയത്തെ കുറിച്ച് മറ്റൊന്നും പറയുന്നില്ല. അവളുടെ ഗ്രാമമായ നസ്രത്തിൽ  ജീവിച്ചിരുന്ന ഏതൊരു പെൺകുട്ടിയെയും പോലെ ലളിതമായി ജീവിച്ച ഒരു പെൺകുട്ടിയായാണ് ബൈബിളിൽ ഒരിക്കലും പരാമർശിക്കപെടാത്ത അവൾ അവതരിപ്പിക്കപ്പെടുന്നത് എന്ന് സൂചിപ്പിച്ച പാപ്പാ ദൈവത്തിന്റെ കൃപയാൽ ജനനത്തിൽ അവൾക്കു നൽകപ്പെട്ട നിർമ്മല ഹൃദയത്തെ അവളുടെ ലാളിത്യത്താൽ കാത്ത് സൂക്ഷിച്ച ഒരു പെൺകുട്ടിയായിരുന്നു മറിയമെന്ന് പാപ്പാ പറഞ്ഞു. വലിയ ദാനങ്ങളെ സ്വീകരിക്കാൻ  നമ്മുടെ ജീവിതത്തിൽ അനുദിനം നൽകപ്പെടുന്നതും കാണപ്പെടാത്തതുമായ ദാനങ്ങളെ മനസ്സിൽ സൂക്ഷിക്കാൻ അറിയേണ്ടതും പ്രധാനപ്പെട്ടതാണ്. നന്മയിലുള്ള അവളുടെ ദൈനംദിന വിശ്വസ്തതയിലൂടെയാണ് ദൈവത്തിന്റെ ദാനം അവളുടെ ഉള്ളിൽ വളരാൻ അവൾ അനുവദിച്ചത്. ഇങ്ങനെയാണ് കർത്താവിനോടു പ്രത്യുത്തരം നൽകാനും ജീവിതകാലം മുഴുവനും അവിടുത്തോടു "അതെ" എന്നു പറയാനും അവൾ സ്വയം പരിശീലിപ്പിച്ചത്. പാപ്പാ വിശദീകരിച്ചു. അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: അനുദിന സാഹചര്യങ്ങളിലും എന്റെ ആത്മീയ യാത്രയിലും ദൈവത്തോടുള്ള വിശ്വസ്തത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? ഞാൻ ഇത് വിശ്വസിക്കുന്നുവെങ്കിൽ, സുവിശേഷം വായിക്കാനും പ്രാർത്ഥിക്കാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനും, അനുരജ്ഞന കൂദാശ സ്വീകരിക്കാനും, താൽപ്പര്യമില്ലാത്ത ഏതെങ്കിലും പ്രത്യക്ഷമായ സേവനം ചെയ്യാനും ഞാൻ സമയം കണ്ടെത്തുന്നുണ്ടോ? എന്ന് സ്വയം ചോദ്യമുയർത്താ൯ ആഹ്വാനം ചെയ്ത പാപ്പാ കർത്താവിന്റെ സാന്നിദ്ധ്യത്തെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ ചെറിയ തിരഞ്ഞെടുപ്പുകളാണിവ എന്ന് ഓർമ്മപ്പെടുത്തി.

ദൈവത്തിന്റെ ദാനങ്ങളിൽ ആശ്ചര്യപ്പെടാനും ഓരോ ദിവസവും അവയോടു വിശ്വസ്തയോടും ഉദാരതയോടും പ്രതികരിക്കാനും മറിയം നമ്മെ സഹായിക്കട്ടെ എന്നാശംസിച്ചു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2023, 13:45

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >