ഫ്രാൻസീസ് പാപ്പാ, പുതുവത്സരദിനത്തിൽ, മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദം നല്കുന്നു, 01/01/24 ഫ്രാൻസീസ് പാപ്പാ, പുതുവത്സരദിനത്തിൽ, മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദം നല്കുന്നു, 01/01/24  (ANSA)

യുദ്ധം തകർത്തിരിക്കുന്ന നാടുകളിൽ സമാധാനം വാഴുന്നതിനായി പ്രാർത്ഥിക്കുക, പാപ്പാ !

തിരുസഭ ദൈവജനനനിയുടെ തിരുന്നാളും അമ്പത്തിയേഴാം വിശ്വശാന്തിദിനവും ആചരിച്ച പുതുവത്സരദിനത്തിൽ, തിങ്കളാഴ്ച (01/01/24) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ പാപ്പാ യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ അനുസ്മരിച്ച് പ്രാർത്ഥിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധവേദികളായ ഉക്രൈയിനിലും പലസ്തീനിലും ഇസ്രായേലിലും സമാധാനം സംസ്ഥാപിതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിക്കുന്നു.

തിരുസഭ ദൈവജനനനിയുടെ തിരുന്നാളും അമ്പത്തിയേഴാം വിശ്വശാന്തിദിനവും ആചരിച്ച പുതുവത്സരദിനത്തിൽ, തിങ്കളാഴ്ച (01/01/24) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണമേകിയത്.

യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ലോകത്തിലെ സകല ഭൂഖണ്ഡങ്ങളിലും നടക്കുന്ന സമാധാന പ്രവർത്തനങ്ങൾക്കും അസംഖ്യം പ്രാർത്ഥനാസംരംഭങ്ങൾക്കും പാപ്പാ നന്ദി പ്രകാശിപ്പിച്ചു. ഇറ്റലിയിലെ തൊസ്കാന, ഊംബ്രിയ, ലാത്സിയൊ എന്നീ പ്രദേശങ്ങളിൽ വിശുദ്ധ ഫ്രാൻസീസിൻറെ നാമത്തിലുള്ള ദേവാലയങ്ങളിൽ സമാധാന സന്ദേശവുമായെത്തിയ  ഉക്രൈയിൻകാരും പോളണ്ടുകാരുമായ ബാലഗായകർ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചിരുന്നതിനാൽ പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

ഓരോ ദിവസവും സമാധാനശില്പികളായിരിക്കാനുള്ള തീരുമാനത്തെയും സമാധാനയത്നത്തെയും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം താങ്ങിനിറുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.  ആണ്ടിലെ എല്ലാ ദിവസവും സമാധാനത്തിനായി പ്രവർത്തിക്കുകയും സമാധാനം സംവഹിക്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2024, 12:40

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >